മികച്ച എഴുത്തുകാരിയും മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ അവതാരകയാണ് അശ്വതി ശ്രീകാന്ത്. ഫ്‌ളവേഴ്‌സ് ടി.വിയിൽ ടെലികാസ്റ്റ് ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ്സ് എന്ന കോമഡി പരിപാടിയിലൂടെയാണ് അശ്വതി മലയാളികൾക്ക് പ്രിയങ്കരിയാ മാറിയത്. റെഡ് എഫ്.എമ്മിൽ റേഡിയോ ജോക്കിയായി 2010-ൽ ജോലിയാരംഭിച്ച അശ്വതി ചാനലിലേക്ക് എത്തിയത് 2014-ലാണ്. ഈ രംഗത്ത് മാത്രമല്ല മോഡലിംഗ് രംഗത്തും അശ്വതി തിളങ്ങിനിൽക്കുന്ന ഒരു വ്യക്തിയാണ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും പുത്തൻ ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ചക്കപ്പഴം എന്ന ഹാസ്യപരമ്പരയിലൂടെയാണ് അശ്വതിയിപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ചക്കപ്പഴത്തിലെ ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി അവതരിപ്പിക്കുന്നത്. ഇപ്പോൾ രസകരമായ ഒരു ചിത്രവും വീഡിയോയും പങ്കുവയ്ക്കുകയാണ് താരം. ‘ആനയെ എങ്ങനെ ഫ്രിഡ്ജിലാക്കാം എന്ന ചോദ്യത്തിനുശേഷം ഞങ്ങള്‍ അവതരിപ്പിക്കുന്നു.. ആശയെ എങ്ങനെ അലമാരയിലാക്കാം.’ എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. സീരിയലിലെ രസകരമായ ഒരു ഭാഗം ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് താരം പങ്കുവയ്ക്കുന്നത്. അശ്വതിയെ കൂടാതെ മറ്റ്ചില ആളുകളും അലമാരയില്‍ കയറിയിരിക്കുന്നതും ഫാസ്റ്റ് മോഷനായ വീഡിയോയിലുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…