മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അശ്വതി, അശ്വതി ശ്രീകാന്ത്, ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അശ്വതിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായും അഭിനേത്രിയായുമെല്ലാം അശ്വതി തിളങ്ങി നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായിട്ടാണ് അശ്വതി കരിയര്‍ തുടങ്ങുന്നത് , പ്രവാസത്തിന്റെ ഇടയില്‍ താരം എഴുത്ത് കാരിയായും മാറിയത്, താരം മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തിരുന്ന നായിക നായകന് എന്ന റിയാലിറ്റി ഷോയില്‍ കോമഡി സൂപ്പര്‍ നെറ്റിലും അവതാരക ആയിരുന്നു അശ്വതി ശ്രീകാന്ത്.
എന്നാല്‍ താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഫ്ളവേഴ്സ് ടിവിയിലൂടെയാണ്. ചക്കപ്പഴമെന്ന പരമ്പരയില്‍ ആശയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വേഷമിടുന്നത് അശ്വതി ശ്രീകാന്താണ്. സോഷ്യല്‍ മീഡിയയിലും സജീവമാണ് അശ്വതി. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താന്‍ രണ്ടാമത് ഗര്‍ഭിണി ആണെന്നുള്ള വിവരവും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കു വെച്ചിരിക്കുകയാണ് താരമിപ്പോള്‍. പരമ്പരാഗത രീതിയിലുള്ള സാരിയില്‍ സുന്ദരിയായാണ് താരം ഫോട്ടോയിലുള്ളത്. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്.