റേഡിയോ ജോക്കിയായി വന്ന് പിന്നീട് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. നിരവധി ഷോകളിൽ അവതാരികയായി തിളങ്ങിയ അശ്വതി ഇപ്പോൾ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. അടുത്തിടെയാണ് താരം ഒരു അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. മൂത്ത മകളുടെ പേര് പത്മ എന്നാണ്.
ഫ്ളവേഴ്സ് ചാനലിൽ ആയിരുന്നു അവതാരകയായി അശ്വതി പ്രേക്ഷകർക്ക് സുപരിചിതയായത്. നിരവധി ഷോകളിലൂടെ താരം ആരാധകരുടെ ഹൃദയം കീഴടക്കുകയും ചെയ്തിരുന്നു. വ്യത്യസ്തമായതും നർമ്മം കലർന്നതുമായ അശ്വതിയുടെ അവതരണശൈലി മലയാളികൾ ഏറെ സ്വീകരിച്ചിരുന്നു. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലൂടെ താരം അഭിനേത്രിയായി ശ്രദ്ധനേടി. മിനിസ്ക്രീനിലെ മികച്ച നടിക്കുള്ള അവാർഡ് താരം അങ്ങനെ സ്വന്തമാക്കി.
യുട്യൂബ് ചാനലിലൂടെ താരത്തിന്റെ രണ്ടാമത്തെ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വരുന്ന മനോഹരമായ വീഡിയോ ആണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. മകൾ പത്മ പൂച്ചെണ്ടുകൾ നൽകി അമ്മയെയും കുഞ്ഞിനെയും സ്വാഗതം ചെയ്യുന്നു. പിന്നീട് വീട്ടിൽ നടന്ന സന്തോഷം മുഹൂർത്തങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
ഗർഭിണിയായിരിക്കുമ്പോൾ ആണ് താരം യൂട്യൂബ് ചാനൽ ആരംഭിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരു ലക്ഷത്തിലധികം സബ്സ്ക്രൈബേർസിനെ സ്വന്തമാക്കാനും അശ്വതിക്ക് സാധിച്ചിട്ടുണ്ട്.