ഏഷ്യാനെറ്റിലെ കുടുംബവിലേക്ക് സീരിയലിൽ കൂടി ഏറെ ശ്രദ്ധ നേടിയ താരമാണ് ആതിര മാധവ്, മോഡൽ കൂടിയാണ് താരം, കഴിഞ്ഞ മാസം ആയിരുന്നു ആതിരയുടെ വിവാഹം, വിവാഹ ശേഷം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആതിര ആരാധകരോട് പങ്കുവെക്കാറുണ്ട്, തൻറെ സോഷ്യൽ മീഡിയ വഴിയാണ് ആതിര തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുള്ളത്.
രാജീവ് ആണ് ആതിരയുടെ ഭർത്താവ്, എഞ്ചിനീയർ ആണ് രാജീവ്.വിവാഹശേഷമുള്ള ആദ്യ ദീപാവലിയും മറ്റുവിശേഷങ്ങളും പങ്കിടാറുള്ള ആതിര ഭര്‍ത്താവിന് ഒപ്പമുള്ള രാജാക്കാട് യാത്രയെ കുറിച്ചാണ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ആതിരയുടെയും രാജീവിന്റെയും ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായിട്ടുള്ള യാത്രകളാണ് ഇതൊക്കെ.ഇരുവരുടെയും ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്.
വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമായി എന്ന് പറഞ്ഞു കൊണ്ടാണ് ആതിര തന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്, ഹണിമൂൺ ട്രിപ്പിനൊപ്പം തന്റെ സഹതാരത്തെ കാണാനും ആതിര മറന്നില്ല,ഈ യാത്രക്കിടയില്‍ കൂടെ അഭിനയിക്കുന്ന സഹതാരത്തെ കൂടി കണ്ടിട്ടാണ് താരദമ്പതിമാര്‍ മടങ്ങിയത്.
കുടുംബവിളക്കിൽ താരത്തിന്റെ സഹോദരനായി അഭിനയിക്കുന്ന നൂബിനെയാണ് ആതിര തന്റെ ഹണിമൂൺ യാത്രക്കിടെ കണ്ടത്. നൂബിനും കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ആതിര തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്. കുടുംബവിളക്കില്‍ പ്രതീഷ് എന്ന കഥാപാത്രത്തെയാണ് നുബിന്‍ അവതരിപ്പിക്കുന്നത്. ആതിര അവതരിപ്പിക്കുന്ന അനന്യയുടെ ഭര്‍ത്താവിന്റെ അനുജന് ആയിട്ടാണ് താരം അഭിനയിക്കുന്നത്.