ഫഹദ് ഫാസിൽ സായിപല്ലവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അതിരൻ. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ സായിപല്ലവി എന്നിവരെ കൂടാതെ അതുൽ കുൽക്കർണി പ്രകാശ് രാജ് രഞ്ജി പണിക്കർ തുടങ്ങിയവരും അഭിനയിക്കുന്നു. ഈ മാ യൗ എന്ന ചിത്രത്തിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥ രചിക്കുന്ന ചിത്രമാണ് ഇത്. സെഞ്ച്വറി ഫിലിംസ് ഏറെനാളുകൾക്ക്ശേഷം നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന് ട്രെയിലർ കാണാം