തന്റെ ആദ്യചിത്രമായ 2013ൽ പുറത്തിറങ്ങിയ രാജാ റാണിക്ക് ശേഷം വിജയത്തിന്റെ പാതയിൽ മാത്രം സഞ്ചരിക്കുന്ന ഒരു സംവിധായകനാണ് അറ്റ്ലീ. സിനിമയിലും ജീവിതത്തിലും ഇതുപോലെ വിജയിച്ചവരെ വിരളമായേ കാണുവാൻ സാധിക്കൂ. അറ്റ്ലീയും ഭാര്യ പ്രിയയും ഇന്ന് അവരുടെ ഏഴാം വിവാഹവാർഷികം ആഘോഷിക്കുകയാണ്. ഇരുവരുടെയും പ്രണയകഥ യഥാർത്ഥപ്രണയത്തിൽ വിശ്വസിക്കുന്നവർക്ക് ഒരു പാഠപുസ്തകമാണ്.
പ്രിയയും അറ്റ്ലീയും ഒരു വലിയ സുഹൃദ്വലയത്തിൽ നിന്നും പ്രണയത്തിലേക്ക് കടന്നുവന്നത്. സിനിമയോടുള്ള ഇഷ്ട്ടം ഇരുവരെയും വർഷങ്ങളോളം സുഹൃത്ബന്ധത്തിൽ നിലനിർത്തി. ആ ഗ്യാങ്ങിൽ തനിക്ക് പ്രിയയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്ന കാര്യം പ്രിയക്ക് മാത്രമേ അറിയില്ലാതിരുന്നതെന്നും ശിവകാർത്തികേയൻ അടക്കമുള്ള ആ ഗ്യാങ്ങിലുള്ള ബാക്കിയെല്ലാവർക്കും അറിയാമായിരുന്നുവെന്നും അറ്റ്ലീ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
2014ലാണ് ഇരുവരും വിവാഹിതരായത്. ഏഴാം വിവാഹവാർഷികത്തിൽ പ്രിയ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്. ഏതൊരു പെണ്ണും കൊതിക്കുന്ന ഭർത്താവും സുഹൃത്തുമായിരിക്കുന്നതിന് നന്ദി പറഞ്ഞ പ്രിയ ഇനിയും കൂടുതൽ സന്തോഷങ്ങൾ ജീവിതത്തിലേക്ക് വരുമെന്നും കുറിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം അഭിനേത്രി കൂടിയായ പ്രിയ സിനിമയിൽ നിന്നും മാറി നിൽക്കുവാണെങ്കിലും ഭർത്താവിനൊപ്പം പൊതുചടങ്ങുകളിൽ പങ്കെടുക്കാറുണ്ട്.
View this post on Instagram
രാജാ റാണിക്ക് ശേഷം വിജയ്യെ നായകനാക്കി തെരി, ബിഗിൽ എന്നിങ്ങനെ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ അറ്റ്ലീ ഇപ്പോൾ ഷാരൂഖ് ഖാനും നയൻതാരയും ഒന്നിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ പണിപ്പുരയിലാണ്.