വിജയ് നായകനായി എത്തിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ‘അറബിക് കുത്ത്’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ വിജയ്യുടെ നൃത്തരംഗങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ വിഡിയോക്ക് മോശം പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
പാട്ടിന് യോജിക്കാത്ത ചുവടുകളാണ് വിജയുടേതെന്നാണ് പ്രധാന വിമര്‍ശനം. വളരെ മോശം പ്രകടനമാണ് താരം കാഴ്ചവച്ചതെന്നും പ്രേക്ഷകര്‍ പറയുന്നു. പാട്ടുമായി യാതൊരു ബന്ധവുമില്ലാതെയാണ് വിജയ്യുടെ ഡാന്‍സ്. വര്‍ഷങ്ങളായി നടന് ഒരേ ചുവടുകളാണ് ആവര്‍ത്തിക്കുന്നതെന്നും പുതുമ കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, വിജയ് മികച്ച നര്ത്തകന് ആണെന്നും നൃത്തസംവിധാകന്റെ പിഴവുകൊണ്ടാണ് പാട്ട് പരാജയപ്പെട്ടതെന്നും മറ്റു ചിലര്‍ പറഞ്ഞു.
നടന് ശിവകാര്‍ത്തികേയനാണ് അറബിക് കുത്തിന്റെ വരികള്‍ കുറിച്ചത്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം പകര്‍ന്നത്. ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധും ജോനിതാ ഗാന്ധിയും ചേര്‍ന്നാണ്.