കെജിഎഫിന് ശേഷം തീയറ്റര്‍ കീഴടക്കി മറ്റൊരു കന്നഡ ചിത്രം കൂടി. കിച്ച സുദീപ് നായകനായി എത്തിയ വിക്രാന്ത് റോണയ്ക്ക് വന്‍ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ മിസ്ട്രീ ക്രൈം ത്രില്ലര്‍ ത്രീ ഡി വിസ്മയമാണ് ചിത്രം. ലോകമെമ്പാടും ആറായിരത്തോളം തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് വിക്രാന്ത് റോണ. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രാ രാ രാക്കമ്മ’ എന്ന ഗാനത്തിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. അതുകൊണ്ടുതന്നെ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംക്ഷ വര്‍ധിച്ചിരുന്നു. മലയാളം ഉള്‍പ്പെടെ പല ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
അനൂപ് ഭണ്ടാരി സംവിധാനം ചെയ്യുന്ന ചിത്രം ഫാന്റസി ആക്ഷന്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശാലിനി ജാക്ക് മഞ്ജുവും അലങ്കാര്‍ പാണ്ഡ്യനും ചേര്‍ന്നു നിര്‍മിച്ച ചിത്രത്തില്‍ സുദീപിന്റെ കിച്ച ക്രിയേഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നില്‍. ബി അജിനേഷ് ലോകനാഥ് ആണ് സംഗീത സംവിധായകന്‍. ചിത്രം കേരളത്തിലെത്തിച്ചത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെയറര്‍ ഫിലിംസാണ്. ദുല്‍ഖര്‍ ആദ്യമായാണ് ഒരു അന്യഭാഷാ പാന്‍ ഇന്ത്യന്‍ ചിത്രം അവതരിപ്പിച്ചത്. വോക്‌സ് കോമും ഫിഫ് സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…