പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന സിനിമയായ കുറുപ് റിലീസ് ആയി. ആരാധകർ ഗംഭീരസ്വീകരണമാണ് കുറുപിന് നൽകിയത്. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് കുറുപ് ആയി വേഷമിട്ടത്. രാവിലെ തന്നെ കുറുപ് കാണാൻ ആരാധകർ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രമാണ് കുറുപ്. ആർപ്പുവിളിയോടെയാണ് ആരാധകർ ദുൽഖറിന്റെ ‘കുറുപി’നെ സ്വീകരിച്ചത്. കേരളത്തിൽ മാത്രം 450 തിയറ്ററുകളിൽ റിലീസ് ചെയ്ത കുറുപ് ലോകവ്യാപകമായി 1500 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. ബുക്കിങ് ആരംഭിച്ച ആദ്യ ദിവസങ്ങളിൽ തന്നെ കുറുപിന്റെ മിക്ക ഷോകളും ഹൗസ്ഫുൾ ആയിരുന്നു. തിയറ്ററുകളിൽ കോവിഡ് മാനദണ്ഡം പാലിച്ച് അമ്പത് ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുന്നുള്ളൂ.
സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ സിനിമയ്ക്ക് അതിഗംഭീരമാണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ചിത്രത്തിൽ ദുൽഖറിന്റെ ലുക്കും പെർഫോമൻസും ഗംഭീരമായി എന്ന് പറഞ്ഞ പ്രേക്ഷകർ ഷൈൻ ടോം ചാക്കോയുടെ അഭിനയത്തെയും സുഷിൻ ശ്യാമിന്റെ സംഗീതത്തെയും എടുത്ത് പറഞ്ഞ് പ്രശംസിച്ചു. ‘ദുൽഖറിന്റെ പെർഫോമൻസ് അടിപൊളിയാണ്. യാതൊരു വിധ ഗ്ലോറിഫിക്കേഷനും ഇല്ലാത്ത പടമാണ്. സിംപിൾ ആയിട്ട് പറയുകയാണെങ്കിൽ സാധാരണയിൽ സാധാരണമായ ഒരു പടമാണ്. സുഷിൻ ശ്യാമിന്റെ ബി ജി എം ആണ് ചിത്രത്തിന്റെ ഒരു ടോട്ടൽ ഔട്ട് തരുന്നത്’- കുറുപ് കണ്ടിറങ്ങിയ ഒരു പ്രേക്ഷകൻ തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഇങ്ങനെ. ‘ഫസ്‌റ്റ് ഹാഫിനേക്കാളും സെക്കൻഡ് ഹാഫാണ് അടിപൊളി ആയി തോന്നിയത്. ദുൽഖർ നല്ല കലക്കൻ ലുക്കിൽ ആയിരുന്നു. കുടുംബത്തോടെ എല്ലാവരും വന്ന് കാണണം.’, ‘അടിപൊളി പടം. ഒന്നും പറയാനില്ല. സെക്കൻഡ് ഹാഫ് തകർത്തു. ഒടിടി ആയിരുന്നെങ്കിൽ ചടച്ചു പോയേനെ. തിയറ്റർ എക്സ്പീരിയൻസ് അതുപോലെ അടിപൊളി’. ‘ദുൽഖർ, ഷൈൻ ടോം ചാക്കോ രണ്ടാളും സൂപ്പറാ.’ – ഇങ്ങനെ പോകുന്നു പടം കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായങ്ങൾ.
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്. ‘ഇലയ്ക്കോ മുള്ളിനോ വീശിയ കാറ്റിനോ കേടില്ലാതെ പടം അവസാനിപ്പിച്ചിട്ടുണ്ട്’ – എന്നായിരുന്നു ഒരു പ്രേക്ഷകൻ ചിത്രത്തിന് നൽകിയ കമന്റ്. തന്റെ വൻതുക വരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് അയാൾ താനാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സുകുമാര കുറുപ്പ് ശ്രമിച്ചത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക് കുഞ്ഞമ്മ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…