Categories: GeneralMalayalamNews

മമ്മൂട്ടിയുടെ ‘കെണി’യുമായി വന്ന ചാക്കോയെ അന്ന് കുറുപ് കാറിൽ കയറ്റി കൊണ്ടുപോയി; ഇന്ന് ‘കുറുപ്’ ആയി ദുൽഖർ സൽമാൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപിന്റെ കഥ സിനിമയായി തിയറ്ററുകളിൽ എത്തിക്കഴിഞ്ഞു. ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തെ വരവേറ്റത്. എന്നാൽ, ദുൽഖർ സൽമാനുമായി മാത്രമല്ല മമ്മൂട്ടിയുമായും ഈ ചിത്രം ചേർന്നു നിൽക്കുന്നു. തന്റെ വൻതുക വരുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ ഒരാളെ കൊന്ന് അയാൾ താനാണെന്ന് വരുത്തി തീർക്കാൻ ആയിരുന്നു സുകുമാര കുറുപ്പ് ശ്രമിച്ചത്. കുറുപിന്റെ ഈ കുരുട്ടുബുദ്ധിയിൽ ജീവൻ നഷ്ടമായത് ആലപ്പുഴക്കാരനായ എൻ ജെ ചാക്കോയ്ക്കാണ്. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ മരണത്തിലേക്ക് പോകുന്നതിനു മുമ്പ് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു.

ആ കഥ ഇങ്ങനെ. ഫിലിം റെപ്രസന്റേറ്റീവ് ആയിരുന്ന ചാക്കോ 1984 ജനുവരി 22ന് അവസാനമായി ഓടിക്കാൻ കൊണ്ടുവന്ന ചിത്രം മമ്മൂട്ടിയുടേത് ആയിരുന്നു. മമ്മൂട്ടിയുടെ ‘കെണി’ എന്ന ചിത്രത്തിന്റെ പെട്ടി ആയിരുന്നു ചാക്കോ കരുവാറ്റ ടി ബി ജംഗ്ഷനു സമീപമുള്ള ‘ശ്രീഹരി’ തിയറ്ററിൽ കളിക്കാൻ കൊണ്ടുവന്നത്. എന്നാൽ, തിയറ്റർ ഉടമയായ കുട്ടപ്പൻനായരുടെ അനുവാദത്തോടെ ആയിരുന്നില്ല ചാക്കോ ‘കെണി’ ബുക്ക് ചെയ്തത്. മുനോദ് ആൻഡ് വിജയ എന്ന കമ്പനിയുടേത് ആയിരുന്നു കെണി. ആ സമയത്ത് തിയറ്ററിൽ കളിച്ചു കൊണ്ടിരുന്ന ‘ഒരുമുഖം പലമുഖം’ എന്ന സിനിമയും ഇതേ കമ്പനിയുടേത് ആയിരുന്നു. ഒരുമുഖം പലമുഖം സിനിമയ്ക്കു ശേഷം വിജയാ കമ്പനിയുടെ ‘ഊതിക്കാച്ചിയ പൊന്ന്’ എന്ന സിനിമ കുട്ടപ്പൻ നായർ ബുക്ക് ചെയ്തിരുന്നു. എന്നാൽ,ഇത് അറിയാതെ ചാക്കോ ‘കെണി’ ബുക്ക് ചെയ്യുകയായിരുന്നു. രണ്ടു കൂട്ടരുടെയും ഫിലിം പെട്ടിയെത്തി പ്രശ്നമായപ്പോൾ കുട്ടപ്പൻനായർ കമ്പനികളെ ബന്ധപ്പെടുകയും അവർ പറഞ്ഞത് അനുസരിച്ച് കെണി പ്രദർശിപ്പിക്കുകയുമായിരുന്നു. ചാക്കോ സ്വമേധയാ കെണി ബുക്ക് ചെയ്തില്ലായിരുന്നുവെങ്കിൽ ശ്രീഹരി തിയറ്ററിൽ ചാക്കോയുടെ ജോലി 1984 ജനുവരി 19 വ്യാഴാഴ്ച അവസാനിക്കുമായിരുന്നു. എന്നാൽ, കെണി പ്രദർശിപ്പിച്ചു തുടങ്ങിയതോടെ ചാക്കോ വീണ്ടും തിയറ്ററിൽ എത്തേണ്ട സാഹചര്യമുണ്ടായി. അങ്ങനെ വന്നത് സുകുമാരകുറുപ്പിന്റെ വാഹനത്തിൽ രാത്രി കയറേണ്ട സാഹചര്യവും ഉണ്ടാക്കി.

ഏതായാലും പിടികിട്ടാപ്പുള്ളി കുറുപിന്റെ കഥ പറയുമ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാൻ അതിൽ കുറുപിന്റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് – പ്രവീൺ വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ് SBK, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക്‌ കുഞ്ഞമ്മ.

Webdesk

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago