ലൈംഗിക പീഡന കേസ് ഒഴിവാക്കാന്‍ നടിയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടന് വിജയ് ബാബു ശ്രമിക്കുന്നതിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത്. കേസുമായി മുന്നോട്ടുപോയാല്‍ താന്‍ മരിക്കുമെന്നും എന്ത് വേണമെങ്കിലും ചെയ്യാമെന്നുമാണ് വിജയ് ബാബു പറയുന്നത്. വേണെങ്കില്‍ കാല് പിടിക്കാന്‍ തയ്യാറാണ്. അവള് തന്നെ എന്ത് ചെയ്താലും പ്രശ്നമില്ലെന്നും വിജയ് ബാബു പറയുന്നുണ്ട്.
കേസുമായി മുന്നോട്ടുപോയാല്‍ സത്യമായും താന്‍ മരിക്കുമെന്ന് വിജയ് ബാബു പറയുന്നുണ്ട്.അച്ഛന് പോയിട്ട് കുറച്ചു നാള് മാത്രമേ ആയിട്ടുള്ളൂ. അമ്മക്ക് തീരെ സുഖമില്ല. താന്‍ കുട്ടിക്ക് നല്ലത് മാത്രമേ ചെയ്തിട്ടുള്ളൂ. പൊലീസുകാര്‍ ഇത് സെലിബ്രേറ്റ് ചെയ്യും. ഇതിനിടെ നടിയുടെ ബന്ധു നിങ്ങള്‍ ട്രിഗര്‍ ചെയ്തുവെന്നും അവളുടെ കൈയില്‍ നിന്ന് പോയെന്നും പറയുന്നുണ്ട്. അത് അംഗീകരിച്ച വിജയ് ബാബു എന്ത് വേണമെങ്കിലും ചെയ്യാമെന്നും കാല് പിടിക്കാന്‍ വരെ തയ്യാറാണെന്നും പറയുന്നു. അതിനിടെ
എറണാകുളം സൗത്ത് പൊലീസ് വിജയ് ബാബുവിനെ ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തു.
. തെളിവെടുപ്പിന് കൊണ്ടുപോകാനായാണ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടു.
ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ യുവനടി പീഡന പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ നടിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു ഫേസ്ബുക്കിലെത്തി. ഇത് വലിയ വിവാദങ്ങള്‍ക്കിടയാക്കി. ഇതിന് തൊട്ടുപിന്നാലെ വിജയ് ബാബു ദുബായിലേക്ക് കടന്നു. പേര് വെളിപ്പെടുത്തിയതുമായി ബന്ധപ്പെട്ടും നടി പൊലീസില്‍ പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് കേസെടുത്തു.