ചിത്രീകരണം പോലും തുടങ്ങാത്ത സൂര്യ-വെട്രിമാരന് ചിത്രം ‘വാടിവാസലി’ന്റെ ഓഡിയോ റൈറ്റ്സ് വിറ്റുപോയത് വമ്പന്‍ തുകയ്ക്കെന്ന് റിപ്പോര്‍ട്ട്. ജി വി പ്രകാശാണ് വാടിവാസലിന് സംഗീതം നല്‍കുന്നത്. അദ്ദേഹം ഇതിനകം തന്നെ ചിത്രത്തിനായി ഒന്നിലധികം ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടെ നിര്‍മ്മാതാക്കള്‍ വലിയ വിലയ്ക്ക് ഓഡിയോ അവകാശം വിറ്റിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
വാടിവാസലിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ഏപ്രില്‍ – മെയ് മാസത്തോടെ വെട്രിമാരനും സൂര്യയും സിനിമയ്ക്കായി സമയം മാറ്റിവയ്ക്കും. നൂറ് ദിവസത്തെ കോള്‍ ഷീറ്റ് ആണ് സൂര്യ ചിത്രത്തിന് നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഡബിള്‍ റോളില്‍ അച്ഛന് – മകന് കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യും.
വാടിവാസലിനായി കഴിഞ്ഞ വര്‍ഷം സൂര്യ ജെല്ലിക്കെട്ട് പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിന് ഉപയോഗിച്ച കാളകളെ നടന് ദത്തെടുത്തു എന്നും ഇതേ മൃഗങ്ങളെയാകും ചിത്രീകരണത്തിന് ഉപയോഗപ്പെടുത്തുയെന്നും ഒരു പ്രമുഖ തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുതിര്‍ന്ന നടനും സംവിധായകനുമായ അമീറും, നടി ആന്‍ഡ്രിയ ജെറമിയയും ഉള്‍പ്പടെയുള്ള മികച്ച താരനിരയണ് ചിത്രത്തില്‍ അണിനിരക്കുന്നത്.