ഖാലിദ് റഹ്മാൻ സംവിദാനം ചെയ്തു മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉണ്ട. ചിത്രത്തിൽ ഇൻസ്പെക്ടർ മണിയെന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഓരോ ദിവസവും ചിത്രത്തെ പറ്റിയുള്ള പുതുപുത്തൻ വാർത്തകളാണ് ഇറങ്ങുന്നത്. ചിത്രത്തിലെ പോസ്റ്ററുകളും മറ്റും ഇതിനോടകം പ്രേഷകശ്രദ്ധ പിടിച്ചു പറ്റി കഴിഞ്ഞു. ഇപ്പോഴിതാ 22 വര്‍ഷങ്ങൾക്ക് ശേഷം മമ്മൂട്ടിക്കൊപ്പം ഒരുമിച്ചു പ്രവർത്തിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് സ്റ്റണ്ട് മാസ്റ്റര്‍ ശ്യാം കൗശല്‍. 22 വർഷങ്ങൾക്ക് മുൻപ് മമ്മൂട്ടിയുടെ എനർജി എത്രത്തോളം ഉണ്ടായിരുന്നോ അതെ എനർജി തന്നെ അൽപ്പം പോലും കുറവില്ലാതെ ഇന്നും താരത്തിന് ഉണ്ടെന്നാണ് ശ്യാം കൗശൽ പറഞ്ഞത്. മാത്രമല്ല ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനായി താരം ഡ്യുപ്പിനെ ഉപയോഗിച്ചില്ല എന്നും സ്വയം ആ രംഗങ്ങൾ എല്ലാം അതി മനോഹരമായി ചെയ്യുകയായിരുന്നുവെന്നുമാണ് ശ്യാം പറഞ്ഞത്. ബജ്റംഗി ഭായ്ജാന്,കൃഷ് 3 എന്നീ ചിത്രങ്ങള്‍ക്ക് ആക്ഷന്‍രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശ്യാം കൗശൽ ആണ്.
Author: webadmin1
കാത്തിരിപ്പിനൊടുവിൽ സൂര്യ ചിത്രം എൻ ജി കെ നാളെ തിയേറ്ററുകളിലേക്ക്. സെൽവ രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് സൂര്യ യെത്തുന്നത്. ഡ്രീം വാരിയേഴ്സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ആര് പ്രകാശ് ബാബുവും എസ് ആര് പ്രഭുവുമാണ് ‘എന്‍ ജി കെ’ നിര്‍മ്മിച്ചിരിക്കുന്നത്.ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂര്യയോടൊപ്പം സായി പല്ലവി, രാകുൽ പ്രീത് സിംഗ് എന്നിവരും ചിത്രത്തിൽ പ്രദാന വേഷങ്ങളിൽ യെത്തുന്നുണ്ട്. സൂര്യയുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളിൽ ഒന്നായ എൻ ജി കെ നിർമ്മിച്ചിരിക്കുന്നത് 75 കോടി രൂപ മുതൽ മുടക്കിലാണ്.
22 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ജാവ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഈ സമയത്തതാണ് ഉണ്ണി മുകുന്ദൻ 1.64 ലക്ഷം രൂപ മുടക്കി വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ താരം നമ്മള് പുതിയ ഒരു ബൈക്ക് വാങ്ങിയാല്‍ അത് ആദ്യം ഓടിക്കുന്നത് നമ്മുടെ ചങ്ക് ആയിരിക്കും എന്ന തലകെട്ടോടുകൂടി തന്റെ പുതിയ ബൈക്കിൽ മമ്മൂക്കയുമായ് ഇരിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ്. ഉണ്ണിമുകുന്ദനൊപ്പം ജാവയിൽ ചുള്ളൻ ലുക്കിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തുകഴിഞ്ഞു.1.64 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ മെറൂണ്‍ നിറത്തിലുള്ള ജാവ മോഡലാണ് ഉണ്ണി മുകുന്ദന് വാങ്ങിയത്. മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ജാവ ബൈക്ക് തൃശ്ശൂര്‍ ഷോറൂമില്‍നിന്നാണ് സ്വന്തമാക്കിയത്. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന ‘മാമാങ്കം’ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്ക് ഒപ്പം അഭിനയിക്കുകയാണ് ഉണ്ണി മുകുന്ദന്.
ടിക്ക് ടോക്കിലുടെ നിരവധി പേരാണ് പ്രശസ്തി നേടിയിട്ടുള്ളത്. തങ്ങളുടെ കഴിവുകൾ ലോകത്തെ കാണിക്കുവാൻ വേണ്ടി നിരവധി കലാകാരന്മാരും കലാകാരികളും ആണ് ദിവസേന ടിക്ക് ടോക്ക് വീഡിയോകൾ ചെയ്യുന്നത്. അത്തരത്തിൽ മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റിയ കലാകാരനാണ് ഫുക്രു. ഫുക്രുവിനെ അറിയാത്ത ടിക്ക് ടോക്ക് ഉപയോക്താക്കൾ കേരളത്തിൽ കുറവാണു. അത്രത്തോളം ഫുക്രു ടിക്ക് ടോക്കിൽ താരമായി കഴിഞ്ഞു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സിന്റെ രണ്ടാം ഭാഗമായ ധമാക്കയിലാണ് ഫുക്രു അഭിനയിക്കുന്നത്. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ടിക് ടോക്കില്‍ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച് പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടര് സോഷ്യല്‍മീഡിയയില്‍ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാന്‍ പറ്റൂ എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ‘ധമാക്ക’ യില്‍ നല്ല ഒരു വേഷം തീര്‍ച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്.ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ, എന്നാണ് സംവിധായകന് ഒമര്‍ ലുലു ഫക്രുവിന്റെ സിനിമയിലേക്കുള്ള വരവ്…
യൂത്തന്മാരുടെ മനസിനെ ഇളക്കി മറിച്ച ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. ചിത്രം കണ്ടവരാരും അങ്ങനെ പെട്ടന്നൊന്നും അജുവിനെയും കുട്ടനെയും ദിവ്യയെയുമൊന്നും മറക്കാൻ ഇടയില്ല. ഇൻസ്പിറേഷൻ നിറച്ച ഈ കുടുംബ ചിത്രം കണ്ടു തീരുമ്പോൾ തന്നെ പ്രേഷകരുടെ മനസ്സിൽ ഒരു പോസിറ്റീവ് ഫീൽ ആണ് നിറയുന്നത്. അഞ്ജലി മേനോന്റെ സംവിദാനത്തിൽ ഒരുങ്ങിയ ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് 5 വര്‍ഷം തികയുകയാണ്.ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായിട്ടെത്തിയ ചിത്രം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു. ബോക്സോഫീസിലും വമ്ബന്‍ സാമ്ബത്തിക വിജയം ആണ് ചിത്രം കൈവരിച്ചത്. മലയാളികളുടെ ഓർമകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നായ ബാംഗ്ലൂർ ഡേയ്സ് ഇറങ്ങിയിട്ട് 5 വര്‍ഷം തികയുന്നുവെന്ന വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചു ദുൽക്കർ സൽമാനും എത്തിയിരുന്നു. ഇനിയും ഇതേ കൂട്ടുകെട്ടിലുള്ള ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മലയാളി പ്രേക്ഷകർ.
പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ടോവിനോ ചിത്രമാണ് കൽക്കി. 63 ദിവസം നീണ്ടു നിന്ന ഷൂട്ടിങ്ങിനൊടുവിൽ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ടോവിനോയുടെ ഇത് വരെ പുറത്തിറങ്ങിയതിൽ ഏറ്റവും മികച്ച മാസ്സ് ആക്ഷൻ ചിത്രം കൂടിയാണ് കൽക്കി. തീവണ്ടിക്കു ശേഷം ടോവിനോയും സംയുക്ത മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന് വര്‍ക്കിയും പ്രഷോഭ് കൃഷ്ണയും ചേര്‍ന്നു നിർമ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് സുജിന്‍ സുജാതനും പ്രവീണും ചേര്‍ന്നാണ്. ചിത്രം ആഗസ്റ്റിൽ പുറത്തിറങ്ങും.