Author: Webdesk

ഒരു യാത്രയും ആ യാത്രയിൽ സംഭവിക്കുന്ന രസകരവും ഒപ്പം ആശങ്കാജനകമായ നിമിഷങ്ങളുമായി ഖജുരാഹോ ഡ്രീംസ് ട്രയിലർ എത്തി. അർജുൻ അശോകൻ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന റോഡ് മൂവി ഖജുരാഹോ ഡ്രീംസിന്റെ ട്രെയിലർ പുറത്തിറങ്ങി. നടൻ മോഹൻലാലിന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ പുറത്തിറങ്ങിയത്. നവാഗതനായ മനോജ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്രുവന്‍, അതിഥി രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരു റോഡ് മൂവി എന്നതിനപ്പുറം പ്രണയവും ചിരികളും ദുരൂഹതയും എല്ലാം നിറച്ചാണ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുന്നത്. കോമഡി പശ്ചാത്തലത്തിലൂടെ കഥ പറയുന്ന ഈ മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ ശക്തമായൊരു സാമൂഹിക പ്രശ്നം കൂടി ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കാണാത്ത ലൊക്കേഷനുകളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മധ്യപ്രദേശിലെ പ്രസിദ്ധ ക്ഷേത്രമായ ഖജുരാഹോ ക്ഷേത്രവും ചിത്രത്തിലെ സുപ്രധാന ലൊക്കേഷനുകളില്‍ ഒന്നാണ്. സൗഹൃദത്തിന്റെ…

Read More

സിനിമാജീവിതത്തിലെ വളരെ രസകരമായ എന്നാൽ അഭിനയ ജീവിതത്തിൽ ഏറെ ഗുണപ്രദമായ ഒരു കാര്യത്തെക്കുറിച്ച് പറയുകയാണ് നടൻ കലാഭവൻ ഷാജോൺ. സിനിമാ ജീവിതത്തിന്റെ തുടക്കകാലത്ത് ഉണ്ടായ ഒരു സംഭവമാണ് നടൻ ഓർത്തെടുത്തത്. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് കലാഭവൻ ഷാജോൺ അക്കാര്യം വ്യക്തമാക്കിയത്. മിമിക്രിയും സിനിമ അഭിനയവും ഒരു പോലെയാണെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ആ ചിന്ത മാറ്റി തന്നത് മോഹൻലാൽ ആണെന്നും വ്യക്തമാക്കുകയാണ് കലാഭവൻ ഷാജോൺ. സിദ്ദിഖിന്റെ ആലീസ് ആൻഡ് ജെന്റിൽമാൻ സിനിമയിൽ മോഹൻലാൽ ചെയ്യുന്ന കഥാപാത്രത്തിന്റെ സുഹൃത്ത്, ഡ്രൈവർ, മാനേജർ തുടങ്ങിയതെല്ലാം ചെയ്യുന്ന വ്യക്തി ആയിട്ടായിരുന്നു കലാഭവൻ ഷാജോണിന്റെ കഥാപാത്രം. ഒരു സീനിൽ മോഹൻലാലിന് ഡയലോഗില്ല. അതുകൊണ്ടു തന്നെ ഇന്ന് ലാലേട്ടനെ ‌ഞെട്ടിച്ചിട്ടേ കാര്യമുള്ളൂ , പൊളിച്ചടുക്കും എന്നൊക്കെ താൻ ഉള്ളിൽ ചിന്തിച്ചെന്ന് കലാഭവൻ ഷാജോൺ പറഞ്ഞു. മിമിക്രി ചെയ്ത് ശീലമായത് കൊണ്ട് ഡയലോഗ് പഠിക്കുന്നത് തനിക്ക് എളുപ്പമായിരുന്നെന്നും അങ്ങനെ ഡയലോഗ്സ് എല്ലാം പഠിച്ചിട്ട് റിഹേർസൽ സമയത്ത് കാണാതെ പറഞ്ഞു.…

Read More

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മയിൽ അന്തരിച്ചു. 93 വയസ് ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. ഖബറടക്കം വൈകുന്നേരം ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.

Read More

പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് സീസൺ നാലിൽ അവസാന ആറിൽ എത്തിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ലക്ഷ്മി പ്രിയ. ഇപ്പോൾ തന്റെ വിവാഹവാർഷിക ദിനത്തിൽ വിവാഹം ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ചും തനിക്ക് നൽകിയ സുരക്ഷിതത്വ ബോധത്തെക്കുറിച്ചും വ്യക്തമാക്കുകയാണ് ലക്ഷ്മി പ്രിയ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് ലക്ഷ്മി പ്രിയ വിവാഹം തനിക്ക് നൽകിയ സുരക്ഷിതത്വത്തെക്കുറിച്ച് പറഞ്ഞത്. ലക്ഷ്മിപ്രിയ പങ്കുവെച്ച കുറിപ്പ്, ‘സുരക്ഷിത്വ ബോധത്തോടെയുള്ള എന്റെ ജീവിതം ഞാൻ നയിക്കാൻ തുടങ്ങിയിട്ട് ഇന്നേയ്ക്ക് 20 വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. വിവാഹം ആണോ ഒരു പെണ്ണിന് സുരക്ഷ ഒരുക്കുന്നതിന്റെ മാനദണ്ഡമെന്നു എന്നോട് ചോദിച്ചാൽ ഞാൻ പറയും അതേ എന്ന്. അല്ലെങ്കിൽ വളരെ സ്ട്രോങ്ങ്‌ ആയ അച്ഛനോ ആങ്ങളയോ ഒക്കെ ഉണ്ടാവണം. അത് ഒപ്പം ചേർന്നു നടക്കുന്ന ഒരു ജീവിത പങ്കാളി തന്നെ ആയാൽ ഏറ്റവും നല്ലത്.സംരക്ഷണവും സ്നേഹവും ഉണ്ടാവണം. രണ്ട് വയസ്സിൽ മാതാപിതാക്കൻ മാരിൽ നിന്നും വേർപിരിഞ്ഞ എനിക്ക് എല്ലാം…

Read More

പതിവുകൾ തെറ്റിച്ച് വൈൽ‍ഡ് കാർഡ് എൻട്രിയുമായി ഒമർ ലുലു ബിഗ് ബോസ് ഹൗസിനുള്ളിൽ. സാധാരണ ബിഗ് ബോസിൽ വാരാന്ത്യത്തിലാണ് മോഹൻലാൽ ബിഗ് ബോസ് വീട്ടിലേക്ക് എത്താറുള്ളത്. എന്നാൽ, പതിവിനു വിപരീതമായി കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ മോഹൻലാൽ ഒമർ ലുലുവിനെ ബിഗ് ബോസ് ഹൗസിലേക്ക് പറഞ്ഞു വിടുകയായിരുന്നു. ബിഗ് ബോസ് സീസൺ 5 തുടങ്ങി മൂന്ന് ആഴ്ചകൾക്ക് ശേഷമാണ് ആദ്യ എവിക്ഷൻ നടന്നത്. ആദ്യ ആഴ്ചയിൽ നോമിനേഷൻ ലിസ്റ്റിൽ വന്നവർ തന്നെ ആയിരുന്നു കഴിഞ്ഞ മൂന്ന് ആഴ്ചകളായി വോട്ടിംഗ് ലിസ്റ്റിൽ ഉണ്ടായിരുന്നത്. ഒമർ ലുലുവിന്റെ നല്ല സമയം എന്ന സിനിമയിലെ നായിക ആയിരുന്ന എയ്ഞ്ചലിൻ മരിയ ആയിരുന്നു ആദ്യം പുറത്തായ മത്സരാർത്ഥി. ശിഷ്യ പുറത്തായപ്പോൾ അടവുകൾ പയറ്റാൻ ഗുരു തന്നെ ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. അതേസമയം, സോഷ്യൽ മീഡിയയിൽ ഒരു ഹിന്ദി ചിത്രത്തിനായി മുംബൈയിലേക്ക് പോകുകയാണെന്ന് കുറിച്ച് മുങ്ങിയ ഒമർ ലുലു പിന്നെ പൊങ്ങിയത് മുംബൈയിലെ ബിഗ് ബോസ്…

Read More

പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സാധിക വേണുഗോപാൽ. തന്റെ പിറന്നാൾ ദിനത്തിൽ വ്യത്യസ്തമായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സാധിക. പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മലയാളികൾക്ക് സുപരിചിതയായത്. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും സാധിക തന്റെ സാന്നിധ്യം അറിയിച്ചു. ഓർക്കുട്ട് ഒരു ഓർമക്കൂട്ട് എന്ന സിനിമയിലൂടെയാണ് സാധിക ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തന്റെ മുപ്പത്തിയഞ്ചാം പിറന്നാൾ ദിനത്തിൽ വളരെ വ്യത്യസ്തമായ ഒരു കുറിപ്പുമായാണ് സാധിക സോഷ്യൽ മീഡിയയിൽ സാധിക പ്രത്യക്ഷപ്പെട്ടത്. 17 വർഷത്തെ എക്സ്പീരിയൻസുള്ള ഒരു പതിനെട്ടുകാരിയാണ് താനെന്നാണ് സാധിക കുറിച്ചത്. ഒരു നീണ്ട കുറിപ്പാണ് പിറന്നാൾ ദിനത്തിൽ സാധിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ‘ജീവിതം അനുഭവങ്ങളുടെ ഒരു പരമ്പരയാണ്, അവ ഓരോന്നും നമ്മെ വലുതാക്കുന്നു. ഇത് തിരിച്ചറിയാൻ ചിലപ്പോൾ പ്രയാസമാണ്.നമ്മൾ സഹിക്കുന്ന തിരിച്ചടികളും സങ്കടങ്ങളും നമ്മുടെ മുന്നോട്ടുള്ള യാത്രയിൽ നമ്മെ സഹായിക്കുമെന്ന് നാം പഠിക്കണം. ജീവിതത്തിന്റെ ലക്ഷ്യം അത് ജീവിക്കുക, അനുഭവം പരമാവധി ആസ്വദിക്കുക, പുതിയതും സമ്പന്നവുമായ…

Read More

വിഷുവിന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രമായിരുന്നു അഹാന കൃഷ്ണയും ഷൈൻ ടോം ചാക്കോയും നായകരായി എത്തിയ ‘അടി’ എന്ന ചിത്രം. ഫാമിലി എന്റർടയിനറായി ഏപ്രിൽ 14ന് തിയറ്ററിലേക്ക് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. റിലീസ് ചെയ്ത ചിത്രങ്ങൾ പിറ്റേദിവസം തന്നെ മൊബൈലിൽ ലഭിക്കുന്നത് സിനിമ മേഖല നേരിടുന്ന ഒരു വലിയ പ്രതിസന്ധിയാണ്. ഏതായാലും ഈ പ്രതിസന്ധി അടി സിനിമയ്ക്കും ഉണ്ടായി. സംവിധായകൻ പ്രശോഭ് വിജയൻ തന്നെയാണ് ഇക്കാര്യം സൂചിപ്പിക്കുന്ന കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ട്രയിനിൽ ഇരുന്ന് ഒരാൾ മൊബൈലിൽ സിനിമ കാണുന്നതിന്റെ ഫോട്ടോ ആണ് പങ്കുവെച്ചത്. എന്നാൽ പോസ്റ്റിന് താഴെ ആളുകൾ ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോദിച്ചിരുന്നു. നിലവിൽ ഈ പോസ്റ്റ് സംവിധായകന്റെ ടൈം ലൈനിൽ കാണാനില്ല. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് അടി. രതീഷ് രവിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു.…

Read More

മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് പവിത്രം. ചിത്രത്തിൽ സഹോദരിയെ നോക്കാനായി സ്വന്തം ജീവിതവും സന്തോഷങ്ങളും മാറ്റിവെച്ച സഹോദരനായാണ് മോഹൻലാൽ എത്തുന്നത്. സിനിമയിൽ അസാമാന്യ പ്രകടനം ആയിരുന്നു മോഹൻലാൽ നടത്തിയത്. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ പ്രേക്ഷകരുടെ കണ്ണു നനയിച്ചിരുന്നു. മോഹൻലാൽ മാത്രമല്ല ക്ലൈമാക്സ് രംഗത്ത് എത്തിയ എല്ലാവരും മത്സരിച്ച് അഭിനയിച്ചിരുന്നു. പവിത്രം സിനിമയിലെ അവസാനരംഗം കണ്ട് മനശാസ്ത്രജ്ഞൻ സ്വരാജ് മണി തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് രാജീവ് കുമാർ. ക്ലൈമാക്സിലെ ഭാവങ്ങൾ മോഹൻലാലിന്റെ ഐ ക്യു ലെവൽ കൂടിയാണ് കാണിക്കുന്നതെന്ന് സ്വരരാജ് മണി പറഞ്ഞതായും രാജീവ് കുമാർ പറഞ്ഞു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാജീവ് കുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്. ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് രാജീവ് കുമാർ പറഞ്ഞത് ഇങ്ങനെ. ‘സിനിമയിലെ അവസാനം മനയിലൂടെ ഓടുന്ന സീനുണ്ട്. അത് എടുക്കുന്നതിന് മുമ്പ് എന്നെ മോഹൻലാൽ വിളിച്ചു. ഞാൻ നോക്കിയപ്പോൾ പല്ലിറുമി കാണിച്ചു.…

Read More

തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികയാണ് സാമന്ത. ശാകുന്തളം ആണ് സാമന്തയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ആയ ചിത്രം. എന്നാൽ, പ്രതീക്ഷിച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞില്ല. ഇതിനിടെ സാമന്തയ്ക്ക് എതിരെ വളരെ ഗുരുതരമായ വിമർശനങ്ങളുമായി നിർമാതാവും സംവിധായകനുമായ ചിട്ടി ബാബു രംഗത്ത് എത്തിയിരിക്കുകയാണ്. സാമന്തയുടെ സിനിമാജീവിതം അവസാനിച്ചെന്നാണ് ഒരു ദയയുമില്ലാതെ ചിട്ടി ബാബു പറഞ്ഞത്. വില കുറഞ്ഞ തന്ത്രങ്ങളാണ് സിനിമാ പ്രമോഷന് വേണ്ടി സാമന്ത പയറ്റുന്നതെന്നും നായികയായുള്ള സാമന്തയുടെ കരിയർ അവസാനിച്ചെന്നും ഇനി നായികയായി എത്താൻ സാമന്തയ്ക്ക് കഴിയില്ല എന്നുമാണ് ചിട്ടി ബാബു കുറിച്ചത്. ജീവിക്കാനുള്ള മാർഗത്തിനു വേണ്ടിയാണ് വിവാഹമോചനത്തിന് ശേഷം സാമന്ത പുഷ്പയിൽ ഐറ്റം സോംഗ് ചെയ്തതെന്നും ചിട്ടി ബാബു ആരോപിച്ചു. രശ്മിക മന്ദാന നായികയായി എത്തിയ പുഷ്പയിലെ ഊ ആണ്ടവാ എന്ന ഐറ്റം സോംഗ് ചെയ്തത് സാമന്ത ആയിരുന്നു. അതേസമയം, ഇനി ലഭിക്കുന്ന അവസരങ്ങളുമായി സാമന്തയ്ക്ക് മുന്നോട്ട് പോകാമെന്നും ചിട്ടി ബാബു പറയുന്നു. സിനിമ പ്രമോഷന് ഇടയിൽ കരഞ്ഞുകൊണ്ട്…

Read More

നടൻ ഷൈൻ ടോം ചാക്കോയുടെ സഹോദരിയുടെ മനസമ്മതം ആയിരുന്നു കഴിഞ്ഞദിവസം. സോഷ്യൽ മീഡിയയിൽ മനസമ്മത ചടങ്ങുകളുടെ വീഡിയോയും ഫോട്ടോയും വൈറലായിരിക്കുകയാണ്. ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖരായിരുന്നു ചടങ്ങിന് എത്തിയത്. സഹോദരിയുടെ മനസമ്മത ചടങ്ങിൽ ചേട്ടൻ സ്ഥാനത്ത് നിന്ന് ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്തത് ഷൈൻ ആയിരുന്നു. ചടങ്ങിനായി പള്ളിയിലേക്ക് എത്തിയ വരനെ സ്വീകരിച്ചതും മുന്നിൽ തന്നെ നിന്ന് കാര്യങ്ങൾ നയിച്ചതും ഷൈൻ ആയിരുന്നു. സിനിമാമേഖലയിൽ നിന്നുള്ള നിരവധി പേർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നു. നടൻ ദിലീപും ഷൈനിന്റെ കുഞ്ഞുപെങ്ങളുടെ മനസമ്മതത്തിന് എത്തിയിരുന്നു. ദിലീപ് എത്തിയപ്പോൾ സന്തോഷത്തോടെ ഓടിച്ചെന്ന് ദിലീപിനെ സ്വീകരിക്കുന്ന ഷൈൻ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ദിലീപിനെ ഓടിയെത്തി സ്വീകരിച്ച ഷൈൻ തന്റെ കുടുംബാംഗങ്ങളെയും മറ്റും ദിലീപിന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ‌ മുതലുള്ള സൗഹൃദം ദിലീപുമായി ഉണ്ടെന്ന് ഷൈൻ വേദിയിൽ വെച്ച് പറഞ്ഞു. വർഷങ്ങളോളം അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ​ ​ഗദ്ദാമയിലൂടെ അഭിനയത്തിലേക്ക് കടന്നത്.…

Read More