Author: Webdesk

നീണ്ട ഇടവേളയ്ക്ക് ശേഷം നടി അഹാന കൃഷ്ണ നായികയായി എത്തിയ ചിത്രം അടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാൻ അഹാനയും തിയറ്ററിൽ എത്തി. സിനിമ കണ്ടു കഴിഞ്ഞ പ്രേക്ഷകർക്കു മുമ്പിലേക്ക് എത്തിയ അഹാന സിനിമയെക്കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞു. സിനിമ ഇഷ്ടപ്പെട്ടോ എന്ന ചോദ്യവുമായി എത്തിയ അഹാനയോട് ഇഷ്ടപ്പെട്ടു എന്ന മറുപടിയാണ് പ്രേക്ഷകർ നൽകിയത്. ശരിക്കും ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ സിനിമയുടെ അവസാനം അടിപൊളി ആയിരുന്നു എന്ന് ഒരു പ്രേക്ഷക പറഞ്ഞു. ‘തന്റെ ചിരി ആയിരുന്നെന്ന് തോന്നുന്നു കേട്ടത്’ എന്ന മറുപടി അഹാന നൽകിയത് തിയറ്ററിൽ ചിരി പടർത്തി. ഇത്രയും പേരെ ഒരുമിച്ച് കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷമെന്ന് പറഞ്ഞ അഹാന പടം ഇഷ്ടപ്പെട്ടാൽ സിനിമ അടുപ്പമുള്ള ആൾക്കാരോട് സിനിമ കാണാൻ പറയണമെന്നും പറഞ്ഞു. ഇത് ഒരു ചെറിയ സിനിമ ആണെന്നും കൂടുതൽ ആൾക്കാർ വന്ന് കാണുമ്പോൾ ആണ് സിനിമ…

Read More

കരിയറിലെ തന്റെ ആദ്യ മാസ് ചിത്രവുമായി ജിസ് ജോയ് എത്തുന്നു. ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒരുമിച്ചെത്തുന്ന ഈ ചിത്രം ത്രില്ലറായാണ് ഒരുങ്ങുന്നത്. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിര്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്. ചിത്രത്തിന് തലശ്ശേരിയിലെ പ്രസിദ്ധമായ ആണ്ടല്ലൂർക്കാവ് ക്ഷേത്രത്തിൽ തുടക്കം കുറിച്ചു. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. ജിസ് ജോയ് സംവിധാനം നിർവഹിക്കുന്ന ഈ ത്രില്ലർ ചിത്രത്തിലൂടെ ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. ആസിഫ് അലിയുടെ പത്നി ശ്രീമതി സമാ ആസിഫ് അലി സ്വിച്ചോൺ കർമ്മം നിർവഹിച്ചു. മകൻ ആദം ആസിഫ് ഫസ്റ്റ് ക്ലാപ്പ് നൽകിയതോടെയാണ് ചിത്രീകരണം ആരംഭിച്ചത്. ലിബർട്ടി ബഷീർ, നടനും സംവിധായകനുമായ മൃദുൽ നായർ, കക്ഷി അമ്മിണിപ്പിള്ള സംവിധായകൻ ദിൻജിത് അയ്യത്തൻ, നടി ചാന്ദ്നി, മോസയിലെ കുതിര…

Read More

ലോക ക്രിക്കറ്റിൽ തന്നെ വിക്കറ്റ് നേട്ടങ്ങൾ കൊണ്ട് റെക്കോർഡുകൾ വാരിക്കൂട്ടിയ താരമാണ് മുത്തയ്യ മുരളീധരൻ. മൂവി ട്രെയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ മുരളീധരന്റെ ജീവചരിത്രം ‘800’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുത്തയ്യ മുരളീധരന്റെ പിറന്നാൾ ദിനമായ ഇന്ന് റിലീസ് ചെയ്തു. സ്ലംഡോഗ് മില്യണേർ താരം മധുർ മിട്ടൽ ആണ് മുത്തയ്യ മുരളീധരനായി എത്തുന്നത്. എം എസ് ശ്രീപതിയാണ് സിനിമയുടെ സംവിധാനം.ചിത്രത്തിൽ മധി മലർ എന്ന കഥാപാത്രമായി മഹിമ നമ്പ്യാർ എത്തുന്നു. വെങ്കട്ട് പ്രഭുവിന്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന ശ്രീപതി 2010ൽ ‘കനിമൊഴി’ എന്ന ചിത്രം സംവിധാനം ചെയ്താണ് സംവിധാന രംഗത്തേക്ക് എത്തിയത്. ശ്രീലങ്ക, ചെന്നൈ, ഇംഗ്ലണ്ട്, കൊച്ചി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങ് അവസാനിച്ചു. തമിഴ്, തെലുഗ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനായി തയ്യാറെടുക്കുന്നത്. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സഹ നിർമാതാവ് – വിവേക് രംഗാചരി,…

Read More

മലയാളസിനിമാ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് നടൻ റഹ്മാനും നടി ഭാവനയും. ഇവർ രണ്ടു പേരും ഒരുമിച്ച് ഒരു സിനിമ എത്താൻ പോകുകയാണ്. എ പി കെ സിനിമാസിൻ്റെ ബാനറിൽ ആദിത് പ്രസന്ന കുമാർ നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് ചോറ്റാനിക്കരയിൽ വെച്ച് നടന്നു. റഹ്മാനും ഭാവനയും ഒന്നിക്കുന്ന ചിത്രത്തിൻ്റെ സംവിധാനവും തിരക്കഥയും നവാഗതനായ റിയാസ് മരാത്താണ്. സാങ്കേതികപരമായി ഏറെ പ്രത്യേകതകൾ നിറഞ്ഞൊരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൻ്റെ ടൈറ്റിൽ ഈദ് ദിനത്തിൽ പുറത്തുവിടും. റഹ്മാനും ഭാവനക്കുമൊപ്പം ഷെബിൻ ബെൻസൺ, ബിനു പപ്പു, ദൃശ്യ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സുജിത്ത് സാരംഗാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിക്കുന്നു. തല്ലുമാല, സുലേഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളുടെ പ്രൊമോ സോങ്ങ് ഒരുക്കിയ ഡബ്‌സി ഈ ചിത്രത്തിലൂടെ ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകുന്നു. കോസ്റ്റ്യൂം – സമീറ…

Read More

സിനിമയിലെ തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെക്കുറിച്ചും ആ സുഹൃത്തിനോടുള്ള ഇഷ്ടത്തെക്കുറിച്ചും ആരാധനയെക്കുറിച്ചും തുറന്നു പറയുകയാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു. അത് മറ്റാരുമല്ല, മലയാളികളുടെ പ്രിയപ്പെട്ട മഞ്ജു വാര്യർ ആണ്. മഞ്ജു ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ സൈഡിൽ പോയി നിൽക്കാറുണ്ടെന്നും അത് അവരുടെ മുഖത്ത് വരുന്ന എക്സ്പ്രഷനുകൾ കാണാനാണെന്നും പറയുകാണ് മണിയൻ പിള്ള രാജു. മഞ്ജു വാര്യർ നായികയായ കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയുടെ നിർമാതാവാണ് മണിയൻ പിള്ള രാജു. കണ്ണെഴുതി പൊട്ടും തൊട്ട് എന്ന സിനിമയിലേക്ക് വിളിക്കുമ്പോൾ മഞ്ജു വാര്യർ വിവാഹം കഴിക്കാൻ തീരുമാനിച്ച് ഇരിക്കുകയായിരുന്നു. എന്നാൽ, തന്റെ സിനിമ ചെയ്തിട്ടേ വിവാഹം കഴിക്കൂ എന്ന് മഞ്ജു വാര്യർ പറഞ്ഞുവെന്നും കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ മണിയൻ പിള്ള രാജു പറഞ്ഞു. സിനിമയിലെ തന്റെ ബെസ്റ്റ് ഫ്രണ്ടാണ് മഞ്ജു വാര്യരെന്നും മണിയൻ പിള്ള രാജു വ്യക്തമാക്കി. ‘ചിലരെ നമ്മൾ ഭയങ്കരമായി ഇഷ്ടപ്പെടും. എന്റെ കണ്ണെഴുതി പൊട്ടും തൊട്ട്…

Read More

സിനിമാപ്രേമികൾ വളരെ താൽപര്യത്തോടെ ശ്രദ്ധിക്കുന്ന കുടുംബവിശേഷങ്ങളിൽ ഒന്നാണ് സംവിധായകൻ പ്രിയദർശന്റേത്. കഴിഞ്ഞയിടെയാണ് പ്രിയദർശന്റെയും ലിസിയുടെയും മകൻ സിദ്ദാർത്ഥ് വിവാഹിതനായത്. അമേരിക്കക്കാരിയായ മെലനിയാണ് സിദ്ദാർത്ഥിന്റെ ഭാര്യ. ഇരുവരുടെയും ഒരുമിച്ചുള്ള ആദ്യത്തെ വിഷു ആയിരുന്നു കടന്നു പോയത്. തന്റെ അമേരിക്കക്കാരിയായ മരുമകളുടെ ആദ്യ വിഷു വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലിസി പ്രിയദർശൻ. ‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു’ എന്ന കുറിപ്പോടെയാണ് ലിസി ചിത്രങ്ങൾ പങ്ക് വച്ചിരിക്കുന്നത്. ‘എന്റെ മരുമകളുടെ ആദ്യത്തെ വിഷു!! മെലനി (ഞങ്ങൾ സ്നേഹത്തോടെ മെൽ എന്ന് വിളിക്കും) അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സദ്യയും പായസവുമൊക്കെ അവൾക്ക് ഒരുപാട് ഇഷ്ടമാണ്’ – എന്നാണ് ചിത്രങ്ങൾക്കൊപ്പം ലിസി കുറിച്ചത്. അമേരിക്കൻ പൗരയും വിഷ്വൽ എഫക്റ്റ്സ് പ്രൊഡ്യൂസറുമാണ് മെലനി. സിദ്ദാർത്ഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തി പ്രിയൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി ജോലി ചെയ്തിരുന്നു. മരക്കാറിലൂടെ സിദ്ദാർത്ഥ് ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

Read More

ഫഹദ് ഫാസില്‍ നായകനായി എത്തിയ ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ. തുടങ്ങി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു. ഇപ്പോഴിതാ ഫിറ്റ്‌നെസ് ഫോട്ടോഷൂട്ട് വിഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. View this post on Instagram A post shared by Syam Babu (@syam__babu) ആരോഗ്യം മാസികയ്ക്കു വേണ്ടിയാണ് താരം ഫോട്ടോഷൂട്ട് നടത്തിയത്. ശ്യാം ബാബുവാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. അനുശ്രീയുടേത് ഗംഭീര മേക്കോവറാണെന്ന് പലരും അഭിപ്രായപ്പെട്ടു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തിയ കള്ളനും ഭഗവതിയും എന്ന ചിത്രത്തിലാണ് അനുശ്രീ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്തത്. മോഷണശ്രമങ്ങളെല്ലാം പരാജയപ്പെട്ടു നില്‍ക്കുന്ന ‘മാത്തപ്പന്‍’ എന്ന കള്ളന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഭഗവതിയുടെ സാന്നിദ്ധ്യമുണ്ടാക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്. കെ.വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും കെ.വി അനിലും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നു. സലിം കുമാര്‍, പ്രേംകുമാര്‍.…

Read More

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28 – മത് ചിത്രം ‘ഗരുഡൻ’ന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ & മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും ബിജു മേനോനും ലിസ്റ്റിൻ സ്റ്റീഫനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് ഗരുഡൻ. നവാഗതനായ അരുൺ വർമ്മയാണ് ചിത്രത്തിന്റെ സംവിധായകൻ. സംവിധായകൻ മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ വർമ്മ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രത്തിന് ഏറെ പ്രത്യേകതകളുമുണ്ട്. മിഥുൻ മാനുവലിന്റേതാണ് തിരക്കഥ. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനു ശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിനായി ക്യാമറ ചെയ്യുന്നത്. സുരേഷ് ഗോപിയുടെ “പാപ്പൻ” എന്ന ഗംഭീര സൂപ്പർ ഹിറ്റ് ചിത്രത്തിനും ക്യാമറ ചലിപ്പിച്ചത്…

Read More

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി. സ്‌ക്വാഡിലെ മമ്മൂട്ടിയോടൊപ്പമുള്ള മറ്റു മൂന്നു അംഗങ്ങളായ അസീസ് നെടുമങ്ങാട്, ശബരീഷ്, ഡോക്ടർ റോണി എന്നിവരും പോസ്റ്ററിലുണ്ട്. സെക്കൻഡ് ലുക്ക് പോസ്റ്ററിൽ ദുരൂഹമായ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന മഫ്തി ലുക്കിലാണ് സ്‌ക്വാഡ് അംഗങ്ങൾ. ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ അവസാനിച്ചിരുന്നു. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് സുഷിൻ…

Read More

രണ്ടു മദനൻമാർ രണ്ടും കൽപ്പിച്ച് പോരിനിറങ്ങിയപ്പോൾ തിയറ്ററുകളിൽ കൊടിയേറിയത് ആവേശപ്പൂരം. വിഷു റിലീസ് ആയി തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. കോഴിക്കുഞ്ഞുങ്ങളെ കളറടിച്ച് വിൽക്കുന്ന മദനനും രാഷ്ട്രീയക്കാരനായ മദനനും തമ്മിലുള്ള രസകരമായ ഏറ്റുമുട്ടലാണ് ചിത്രം പറയുന്നത്. സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും മദനൻമാരായി നിറഞ്ഞാടുകയാണ്. സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന മദനൻ നിസ്സഹായകനാണ്. എന്നാൽ ബാബു ആന്റണി അവതരിപ്പിക്കുന്ന മദനൻ രാഷ്ട്രീയ നേതാവും അധികാരത്തിന്റെ സുഖം ആസ്വദിക്കുന്നയാളുമാണ്. ശക്തനായ മദനനുമേൽ നിസ്സഹായകനായ മദനൻ മേൽക്കൈ നേടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുധീഷ് ഗോപിനാഥാണ്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ഭാമ അരുണ്‍, രാജേഷ് മാധവന്‍, പി.പി. കുഞ്ഞികൃഷ്ണന്‍, രഞ്ജി കാങ്കോല്‍, രാജേഷ് അഴിക്കോടന്‍, ജോവല്‍ സിദ്ധിഖ്, സ്വാതിദാസ് പ്രഭു, സുമേഷ് ചന്ദ്രന്‍ എന്നിവരാണ്…

Read More