ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്നതാണ് ചിത്രം. റിയലിസ്റ്റിക്കായ മുഴുനീള എന്റര്ടെയ്ൻമെന്റായിരിക്കും ചിത്രമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. സനിലേഷ് ശിവനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്
ആസിഫ് അലി ആദ്യമായി വക്കിൽ വേഷത്തിലെത്തുന്ന ‘കക്ഷി: അമ്മിണിപിള്ള’ തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഈ വരുന്ന 21ന് ചിത്രം തീയേറ്ററുകളിലെത്തും. ചിത്രത്തിൻ്റെ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും ടീസറും ട്രെയിലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വിവാഹ മോചനക്കേസ് ഏറ്റെടുക്കുന്ന വക്കീലും പ്രശ്നങ്ങളുമൊക്കെയായാണ് ചിത്രം മുന്നേറുന്നതെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന.