മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായിക അവന്തിക മോഹന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ആത്മസഖിയെന്ന പരമ്പരയിലൂടെയായിരുന്നു താരം മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു.
പരമ്പരയിലെ ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രം താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. മികവുറ്റ അഭിനയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പരമ്പരയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു സീരിയലില്‍ അവന്തികയുടെ നായകനായി അഭിനയിച്ചത്. എസിപി സത്യജിത്ത് ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രങ്ങളെലാണ് ഇരുവരും അവതരിപ്പിച്ചത്. പക്ഷെ ആത്മസഖി മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയിലായിരുന്നു പെട്ടന്ന അവന്തിക സീരിയലില്‍ നിന്ന് അപ്രത്യക്ഷയായത്.
വിവാഹിതയായ താരം കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും അതിനാല്‍ വിശ്രമമം അനിവാര്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയാണ് താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തത്. സീരിയല്‍ ക്ലൈമാക്സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ഈ പിന്‍വാങ്ങല്‍ നടന്നത്. മറ്റൊരു നായികയെ ഉള്‍പ്പെടുത്തിയെങ്കിലും പ്രേക്ഷകര്‍ അംഗീകരിച്ചിരുന്നില്ല. വൈകാതെ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ജോഡികളെ ഉള്‍പ്പെടുത്തി പുതിയ പരമ്പര ആരംഭിച്ചു. ലോക്ഡൗണ്‍ ആയതിനാല്‍ ഷൂട്ടിങ്ങുകളെല്ലാം പാതിവഴിയിലാണ്. അവന്തിക കുടുംബവുമൊത്ത് പഞ്ചാബിലാണ്. താരത്തിന് അതിനാല്‍ തന്നെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഇപ്പോഴുള്ള ഈ ഇടവേളയും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…