Friday, September 25

അവന്തികയുടെ പിന്‍മാറ്റത്തില്‍ ആശങ്കയുമായി ആരാധകര്‍ !!! കാരണം തുറന്ന് പറഞ്ഞ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരം

Pinterest LinkedIn Tumblr +

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നായിക അവന്തിക മോഹന്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു.  ആത്മസഖിയെന്ന പരമ്പരയിലൂടെയായിരുന്നു താരം മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരുന്നു. 

പരമ്പരയിലെ ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രം താരത്തിന്റെ കൈയ്യില്‍ ഭദ്രമായിരുന്നു. മികവുറ്റ അഭിനയ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. പരമ്പരയ്ക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. റെയ്ജന്‍ രാജനായിരുന്നു സീരിയലില്‍ അവന്തികയുടെ നായകനായി അഭിനയിച്ചത്. എസിപി സത്യജിത്ത് ഡോക്ടര്‍ നന്ദിത എന്ന കഥാപാത്രങ്ങളെലാണ് ഇരുവരും അവതരിപ്പിച്ചത്. പക്ഷെ ആത്മസഖി മികച്ച പിന്തുണയുമായി മുന്നേറുന്നതിനിടയിലായിരുന്നു പെട്ടന്ന അവന്തിക സീരിയലില്‍ നിന്ന് അപ്രത്യക്ഷയായത്. 

വിവാഹിതയായ താരം കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്നും അതിനാല്‍ വിശ്രമമം അനിവാര്യമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയാണ് താരം അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തത്.  സീരിയല്‍ ക്ലൈമാക്സിനോട് അടുക്കുന്നതിനിടയിലായിരുന്നു താരത്തിന്റെ ഈ പിന്‍വാങ്ങല്‍ നടന്നത്. മറ്റൊരു നായികയെ ഉള്‍പ്പെടുത്തിയെങ്കിലും പ്രേക്ഷകര്‍ അംഗീകരിച്ചിരുന്നില്ല. വൈകാതെ തന്നെ താരം തിരിച്ചെത്തുകയും ചെയ്തു. തുടര്‍ന്ന് ഈ ജോഡികളെ ഉള്‍പ്പെടുത്തി പുതിയ പരമ്പര ആരംഭിച്ചു. ലോക്ഡൗണ്‍ ആയതിനാല്‍ ഷൂട്ടിങ്ങുകളെല്ലാം പാതിവഴിയിലാണ്. അവന്തിക കുടുംബവുമൊത്ത് പഞ്ചാബിലാണ്. താരത്തിന് അതിനാല്‍ തന്നെ ഷൂട്ടിങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. താരത്തിന്റെ ഇപ്പോഴുള്ള ഈ ഇടവേളയും ആരാധകരെ നിരാശപ്പെടുത്തിയിരിക്കുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.