തെന്നിന്ത്യൻ സിനിമയിലെ താരറാണി ആയിരുന്നു ഖുശ്ബു പ്രേക്ഷകർക്ക് എക്കാലത്തും പ്രിയപ്പെട്ട നടിയാണ്. നിരവധി സിനിമകളിൽ വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെ സിനിമാപ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരത്തിന്റെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ഖുശ്ബുവിന്റെ മകൾ അവന്തികയുടെ ലണ്ടനിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
View this post on Instagram
സിനിമയിൽ എത്തിയില്ലെങ്കിലം സോഷ്യൽ മീഡിയയിൽ സജീവമാണ് ഖുശ്ബുവിന്റെയും സുന്ദറിന്റെയും മകളായ അവന്തിക. ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോൾ ലണ്ടനിൽ ഉപരിപഠനം നടത്തി കൊണ്ടിരിക്കുകയാണ് അവന്തിക. ലണ്ടനിൽ നിന്നുള്ള ചിത്രങ്ങളാണ് അവന്തിക സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്.
View this post on Instagram
വസ്ത്രധാരണത്തിൽ വളരെ ഹോട്ട് ആണ് താരപുത്രി. നടിയായ ഖുശ്ബുവിന്റെയും സംവിധായകൻ സുന്ദറിന്റെയും പ്രിയപുത്രിയാണ് അവന്തിക. അതേസമയം, പഠനം പൂർത്തിയാക്കി കഴിഞ്ഞാൽ അവന്തിക സിനിമയിലേക്ക് എത്തുമോ എന്ന് ഉറ്റുനോക്കുകയാണ് സിനിമാപ്രേമികൾ. അവന്തികയെ കൂടാതെ ഒരു മകൾ കൂടി ഖുശ്ബു – സുന്ദർ ദമ്പതികൾക്ക് ഉണ്ട്.
View this post on Instagram