ലോകമെമ്പാടുമുള്ള കോടികണക്കിന് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവെൽ സ്റ്റുഡിയോസിന്റെ സൂപ്പർഹീറോസ് ചിത്രം അവഞ്ചേഴ്സ് എൻഡ് ഗെയിമിന്റെ ഏറ്റവും പുതിയ ട്രെയ്ലർ പുറത്തിറങ്ങി. ഏപ്രിൽ 26നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഇൻഫിനിറ്റി വാറിൽ താനോസ് തീർത്ത നഷ്ടങ്ങൾക്ക് പകരം ചോദിക്കാൻ ബാക്കിയുള്ള സൂപ്പർഹീറോസ് കച്ചകെട്ടിയിറങ്ങുകയാണ് എൻഡ് ഗെയിമിൽ. ക്യാപ്റ്റൻ മാർവെൽ, ആന്റ് മാൻ തുടങ്ങിയ സൂപ്പർഹീറോസും എൻഡ് ഗെയിമിൽ അവേഞ്ചേഴ്സിന് ഒപ്പം ചേരുന്നുണ്ട്. അതോടൊപ്പം തന്നെ അവേഞ്ചേഴ്സ് സൃഷ്ട്ടാക്കളിൽ ഒരാളും നിര്യാതനുമായ സ്റ്റാൻ ലീയും ഈ ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്.