അല്ലു അർജുൻ നായകനായിയെത്തുന്ന പുതിയ ആക്ഷൻ ത്രില്ലറാണ് നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ. അനു ഇമ്മാനുവേലാണ് നായികാ. എന്റെ പേര് സൂര്യ എന്റെ വീട് ഇന്ത്യ എന്ന പേരിൽ ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റം നടത്തി എത്തുന്നുണ്ട്. വിശാൽ – ശേഖർ ഈണമിട്ട ചിത്രത്തിലെ ‘ആവേശം വിതറി’ എന്ന ഗാനം പുറത്തിറങ്ങി. അല്ലു അർജുന്റെ തകർപ്പൻ ഡാൻസിനൊപ്പം അനു ഇമ്മാനുവേലിന്റെ ഗ്ലാമർ കൂടിയായപ്പോൾ ഗാനത്തെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ വെള്ളിയാഴ്ച ചിത്രം തീയറ്ററുകളിൽ എത്തും.