ജോജു ജോർജും അനശ്വര രാജനും പ്രധാനവേഷങ്ങളിൽ എത്തുന്ന ചിത്രമാണ് അവിയൽ. ചിത്രം ഏപ്രിൽ ഏഴിന് തിയറ്ററുകളിൽ എത്തി. മങ്കിപെൻ എന്ന ചിത്രത്തിന് ശേഷം ഷാനിൽ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അവിയൽ. പുതുമുഖമായ സിറാജുദ്ദീൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. പോക്കറ്റ് എസ് ക്യു പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത്ത് സുരേന്ദ്രൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഷാനിൽ തന്നെയാണ്.
ചിത്രത്തിൽ ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവർ പ്രധാനവേഷങ്ങളിൽ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോർജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതത്തിനോട് അതിയായ താൽപര്യവും സ്നേഹവുമുള്ള കൃഷ്ണൻ എന്ന വ്യക്തിയുടെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂർ ജില്ലയിൽ ജനിച്ചു വളർച്ച വ്യക്തിയാണ് കൃഷ്ണൻ. ഇയാളുടെ ബാല്യകാലം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിതകഥയാണ് അവിയൽ പറയുന്നത്. അച്ഛൻ – മകൾ സംഭാഷണത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.
നായകന്റെ ജീവിതത്തിലെ പല കാലഘട്ടങ്ങളിലൂടെ ചിത്രം കടന്നുപോകുന്നുണ്ട്. അതുകൊണ്ടു തന്നെ രണ്ടു വർഷങ്ങൾ കൊണ്ടാണ് സിനിമ പൂർത്തിയാക്കാൻ കഴിഞ്ഞത്. നായകന്റെ ശാരീരികമായ മാറ്റങ്ങൾക്കായി സമയം എടുത്തതിനാലാണ് അത്. ചിത്രത്തിനായി ഛായാഗ്രഹണം നടത്തിയത് നാലുപേരാണ്. സുദീപ് എളമൺ, ജിംഷി ഖാലിദ്, രവി ചന്ദ്രൻ, ജിക്കു ജേക്കബ് പീറ്റർ എന്നിവരാണ് ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കണ്ണൂർ കൂടാതെ ഗോവ, കൊടൈക്കനാൽ എന്നീ സ്ഥലങ്ങൾ ആയിരുന്നു പ്രധാന ലൊക്കേഷനുകൾ. മനു മഞ്ജിത്, നിസ്സാം ഹുസൈന്, മാത്തന്, ജിസ് ജോയ് തുടങ്ങിയവരുടെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ, ശരത് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നൽകിയിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – മേഘ മാത്യു. സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനര്‍ – ബാദുഷ. പ്രൊഡക്ഷന്‍ കണ്ട്രോളര് – ശശി പൊതുവാള്, വസ്ത്രാലങ്കാരം – നിസാര്‍ റഹ്മത്ത്, മേക്കപ്പ് – അമല്‍ ചന്ദ്രന്, കലാ സംവിധാനം – ബംഗ്ലാന്‍, സ്റ്റില്‍സ് – മോജിന്, ഡിസൈന്‍സ് – യെല്ലോ ടൂത്ത്. പി ആര് ഒ – മഞ്ജു ഗോപിനാഥ്.