മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കിന്റെ ചിത്രീകരണ വീഡിയോ പുറത്ത് വിട്ട് അണിയറപ്രവർത്തകർ, പവൻ കല്യാൺ അയ്യപ്പനായി എത്തുമ്പോൾ കോശി കുര്യനായി റാണ ദഗ്ഗുബാട്ടി എത്തുന്നു, ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ ചന്ദ്രയാണ്. പവൻ കല്യാണിന്റെയും റാണയുടെയും അഭിനയം തന്നെയാണ് ചിത്രത്തിന്റെ ആകർഷണം.
ത്രിവിക്രം ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും, ചിത്രത്തിന്റെ ടൈറ്റിൽ ഗാനം പവൻ കല്യാണിനെ കൊണ്ട് പാടിക്കാനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്ന തമൻ നോക്കുന്നത്. സച്ചി എഴുതി തിരക്കഥയും സംവിധാനവും ചെയ്ത ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ ആയി എത്തിയത് പ്രിത്വിരാജൂം ബിജു മേനോനും ആണ്.
ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ഹിന്ദി അടക്കം പല ഭാഷകളുടെയും റീമേക്ക് വിറ്റുപോയിരുന്നു, നേരത്തെ ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്തണമെന്ന് പവൻ കല്യാൺ പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, തിരക്കഥ മാറ്റി നായകൻ പ്രതിനായകൻ എന്നിങ്ങനെ ആക്കണം എന്ന് പവൻ കല്യാൺ പറഞ്ഞു എന്നായിരുന്നു റിപ്പോർട്ടുകൾ