തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് പ്രിഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച ചിത്രമാണ് 2015 ൽ പുറത്തിറങ്ങിയ അനാർക്കലി. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം മൂവരും വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ. അനാർക്കലിയിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരുന്ന പൃഥ്വിരാജും ബിജുമേനോനും ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ‘അയ്യപ്പനും കോശിയും’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു.മുണ്ട് ഉടുത്ത പൃഥ്വിരാജിന്റെ ലുക്ക് ഇപ്പോൾ വൈറലാവുകയാണ്.
ചിത്രം നിർമ്മിക്കുന്നത് രഞ്ജിത്താണ്.സച്ചി ആദ്യമായി എഴുതുന്ന മാസ്സ് എന്റർടൈനർ എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ഇതിന് മുൻപുള്ള സച്ചിയുടെ സിനിമകളിൽ ഫൈറ്റുകൾ ഉണ്ടെങ്കിലും ഒരു ആദ്യവസാന മാസ്സ് ചിത്രം ഇത് തന്നെ ആയിരിക്കും. അതിന് വേണ്ട രംഗങ്ങൾ ചിത്രത്തിൽ നിരവധിയുണ്ട്.
അട്ടപ്പാടിയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ 17 വര്‍ഷം സേവനമനുഷ്ഠിച്ച ഒരു റിട്ടയര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോൾ, ബിജു മേനോന് നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.ഇരുവരും തമ്മിലുള്ള ഈഗോയുടെ കഥയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…