ആസിഫ് അലിയെ നായകനാക്കി മൃദുൽ നായർ ഒരുക്കുന്ന ബി ടെക്കിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ബാംഗ്ലൂരിൽ ബി ടെക്കിന് പഠിക്കുന്ന ഒരുകൂട്ടം യുവാക്കളുടെ ജീവിതത്തിലെ ആഘോഷങ്ങളും ആരവങ്ങളും അവർ ചെന്നുപെടുന്ന മറ്റു ചില സങ്കീർണപ്രശ്നങ്ങളേയും ചുറ്റിപ്പറ്റിയാണ് കഥാഗതി. സൺഡേ ഹോളിഡേ, C/o സൈറ ബാനു എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മാക്ട്രോ പിക്ചേഴ്സാണ് ഈ ചിത്രത്തിനും പിന്നിൽ. ആസിഫ് അലിയെ കൂടാതെ അപർണ ബാലമുരളി, അനൂപ് മേനോൻ, അജു വർഗീസ്, സൈജു കുറുപ്പ്, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാഹുൽ രാജ് സംഗീതവും മനോജ് കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു.