Babu Namboothiri Shares Mohanlal's Life-threatening experience with an Elephant
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടൻ ബാബു നമ്പൂതിരി മോഹൻലാലിന്റെ അഭിനയജീവിതത്തിൽ സംഭവിച്ച ഭയാനകമായ അനുഭവം പങ്ക് വെച്ചത്. ഷൂട്ടിങ്ങിനിടെ ആനയുടെ തുമ്പിക്കൈയ്യിൽ നിന്നും മോഹൻലാലിനെ ജീവിതം തിരിച്ചു കിട്ടിയത് ദൈവാധീനം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
ഐവി ശശിയുടെ അസോസിയേറ്റായ അനിലാണ് അടിവേരുകൾ സംവിധാനം ചെയ്തത്. തെന്മലയിലായിരുന്നു ഷൂട്ടിങ്ങ്. മോഹൻലാൽ അഭിനയിക്കുന്ന രംഗത്തിൽ തൃശൂരിൽ നിന്നുള്ള ഒരു ആനയുമുണ്ടായിരുന്നു. അതിന് ചെറുതായി മദപ്പാട് ഉണ്ടായിരുന്നു. മരത്തിന്റെ ഒരറ്റത്ത് കെട്ടിയ കയറിൽ തൂങ്ങി ആനയുടെ മുമ്പിൽക്കൂടി മോഹൻലാൽ അപ്പുറത്തേക്ക് ചാടണം. അതാണ് രംഗം. മോഹൻലാൽ ചാടി എത്തുന്ന രംഗത്താണ് കാമറ വെച്ചിരിക്കുന്നത്. ആനയുടെ കൊമ്പും തുമ്പിക്കൈയും മാത്രമേ കാമറയിൽ കാണൂ. ആക്ഷൻ പറഞ്ഞ്, മോഹൻലാൽ കയറിൽ തൂങ്ങി വന്നു. ഒരു നാലുവിരൽ അകലത്തിൽവെച്ച് ആന തുമ്പിക്കൈകൊണ്ട് തറയിൽ ഒറ്റയടി. ദൈവാധീനം കൊണ്ടാണ് മോഹൻലാൽ രക്ഷപെട്ടത്. അടി മോഹൻലാലിന്റെ ദേഹത്തായിരുന്നു കൊണ്ടതെങ്കിൽ ഫുട്ബോൾ പോലെ അദ്ദേഹം തെറിച്ചു പോയേനെ. അത്ര ശക്തിയായിട്ടായിരുന്നു ആനയുടെ പ്രതികരണം.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…