സിനിമാ ഷൂട്ടിങ്ങിനിടെ നടന്‍ വിശാലിന് പരുക്ക്. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ താരത്തിന്റെ തോളിന് പരുക്കേല്‍ക്കുകയായിരുന്നു. വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബാബുരാജും വിശാലും തമ്മിലുള്ള ക്ലൈമാക്‌സ് ഷൂട്ടിലാണ് അപകടം പറ്റിയത്. ബാബുരാജ്, വിശാലിനെ എടുത്തെറിയുന്നതായിരുന്നു രംഗം. റോപ്പില്‍ കെട്ടി ഉയര്‍ന്ന വിശാലിന്റെ തോള് ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. സെറ്റില്‍ ഫിസിയോതെറാപ്പിസ്റ്റ് ഉണ്ടായിരുന്നതിനാല്‍ ഉടന്‍ തന്നെ വൈദ്യസഹായം ലഭിച്ചു.
സമാന്തരമായി പോകുന്ന മൂന്ന് കഥകളും കഥാപാത്രങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. വിശാലും ഡിംപിള്‍ ഹയതിയും ബാബുരാജുമാണ് സിനിമയില്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂന്ന് എപ്പിസോഡുകള്‍ ആയി മുന്നോട്ടു പോകുന്ന സിനിമയുടെ അവസാനത്തില്‍ മൂന്ന് കഥാപാത്രങ്ങളും നേര്‍ക്കുനേര്‍ വരികയാണ്. അജിത്ത് നായകനായ ‘ജന’യിലും വിക്രം നായകനായ ‘സ്‌കെച്ചി’ലും ബാബുരാജ് മുന്‍പ് അഭിനയിച്ചിട്ടുണ്ട്.
വിശാലിന്റെ 31മത്തെ ചിത്രമാണിത്. ജൂലൈ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ ഇരുന്നതായിരുന്നു അണിയറ പ്രവര്‍ത്തകര്‍. എന്നാല്‍ വിശാലിന് പരുക്ക് പറ്റിയതിനാല്‍ ഷെഡ്യൂള്‍ നീളാന്‍ സാധ്യതയേറെയാണ്. ദിലീഷ് പോത്തന്റെ ‘ജോജി’യിലെ പ്രകടനം ഇഷ്ട്ടപെട്ടതിനെ തുടര്‍ന്നാണ് വിശാല്‍ നായകനാകുന്ന സിനിമയിലേക്ക് ബാബുരാജിനെ ക്ഷണിച്ചത്. തു പ ശരവണന്‍ ആണ് സംവിധായകന്‍. തെലുങ്ക് തമിഴ് താരം ഡിംപിള്‍ ഹയതിയാണ് നായിക. വിശാല്‍ നേരിട്ട് ഫോണ്‍ ചെയ്താണ് ചിത്രത്തിലേക്ക് ക്ഷണിച്ചതെന്ന് ബാബുരാജ് പറഞ്ഞിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…