ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന കോടതിസമക്ഷം ബാലൻ വക്കീലിലെ കളർഫുൾ അടിപൊളി ‘ബാബുവേട്ടാ’ ഗാനം പുറത്തിറങ്ങി. ഗോപി സുന്ദറിന്റെ ഈണത്തിൽ പ്രണവം ശശിയും സിതാര കൃഷ്ണകുമാറും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ ഹരിനാരായണന്റേതാണ്. ദിലീപ്, ഭീമൻ രഘു, അജു വർഗീസ് എന്നിങ്ങനെ നിരവധി പേർ ഗാനത്തിൽ ചുവടു വെക്കുന്നുണ്ട്. വിയാകോം18 മോഷൻ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി 21നാണ് തീയറ്ററുകളിൽ എത്തുന്നത്. മമ്താ മോഹൻദാസ്, പ്രിയ ആനന്ദ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ മികച്ചൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.