ജയരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബാക്ക് പാക്കേഴ്സ്. കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിലെ ജനലിലാരോ എന്ന ഗാനം പുറത്ത് വിട്ടു. സച്ചിൻ ശങ്കർ മന്നത് ആണ് സംഗീതം. സൂരജ് സന്തോഷും അഖില ആനന്ദും ചേർന്നാണ് ഗാനം ആലപിച്ചത്.
കാർത്തിക നായരാണ് കാളിദാസിന്റെ നായികയായി അഭിനയിക്കുന്നത്. അഭിനന്ദൻ രാമാനുജം ആണ് ഛായാഗ്രഹണം. രഞ്ജി പണിക്കർ, ശിവ്ജിത്ത് പദ്മനാഭൻ, ഉല്ലാസ് പന്തളം, ജയകുമാർ, സബിത ജയരാജ് തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഡോ സുരേഷ്കുമാർ മുട്ടത്ത്, അഡ്വ. കെ ബാലചന്ദ്രൻ നിലമ്പൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.