തമിഴ് സിനിമ-സീരിയൽ മേഖലയിൽ സജീവമായ നീലിമ റാണിക്കെതിരെയും സൈബർ ഞരമ്പൻമാർ ആക്രമണം നടത്തിയിരിക്കുകയാണ്. നീലിമ കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ലൈവിനിടയിൽ ആരാകരുമായി ചോദ്യോത്തര പരുപാടി നടത്തിയിരുന്നു. താരങ്ങളോട് ആരാധകർക്ക് നിരവധി ചോദ്യങ്ങൾ ചോദിക്കാൻ കാണും. അത്തരത്തിൽ തന്റെ ആരാധകർക്കും ഒരു അവസരം നൽകിയതാണ് നീലിമ. പലരും പല ചോദ്യങ്ങളും താരത്തിനോട് ചോദിച്ചു. അതിനെല്ലാം നീലിമ കൃത്യമായ മറുപടിയും നൽകിയിരുന്നു.
എന്നാൽ അതിനിടയിൽ ഒരു ഞരമ്പൻ ഒരു രാത്രിക്ക് എത്രരൂപ വേണം എന്നാണ് നീലിമയോട് ചോദിച്ചത്. ഈ ചോദ്യം കേട്ട് മിണ്ടാതിരിക്കാനോ പ്രതികരിക്കാതിരിക്കാനോ നീലിമയ്ക്ക് കഴിഞ്ഞില്ല. ചോദ്യത്തിന് കൃത്യമായ മറുപടി തന്നെയാണ് താരം നൽകിയത്. ‘അല്‍പ്പം മാന്യത ഞാന്‍ പ്രതീക്ഷിക്കുന്നു സഹോദരാ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. അക്രമികള്‍ക്കാണ് അശ്ലീലമായ മനസുണ്ടാകുക. ദയവ് ചെയ്ത് നിങ്ങള്‍ ഒരു മനശാസ്ത്ര വിദഗ്ധനെ കാണണം. നിങ്ങള്‍ക്ക് വിദഗ്ധരുടെ സഹായം ആവശ്യമാണ്.’ ഇതായിരുന്നു നീലിമയുടെ മറുപടി.
നിരവധിപേരാണ് താരത്തെ പിന്തുണച്ച് കൊണ്ട് എത്തിയത്. ഇത്ര മാന്യമായ ഭാഷയിൽ അല്ല ഇത്തരത്തിൽ ഉള്ളവർക്ക് മറുപടി നൽകേണ്ടത് എന്നാണ് കൂടുതൽ പേരും പറയുന്നത്.