മലയാളികളുടെ പ്രിയതാരം ബാലയുടെ ഏറ്റവും പുതിയ ഇന്റർവ്യൂ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തന്റെ കുടുംബത്തെ പറ്റിയും, സിനിമാ ജീവിതത്തെ പറ്റിയുമൊക്കെ താരം സംസാരിക്കുന്നുണ്ടെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ തിരിഞ്ഞത് ബാല അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രംമായ ബിഗ് ബിയുടെ രണ്ടാം ഭാഗത്തെ പറ്റി പറഞ്ഞപ്പോഴാണ്.
തന്റെ അടുത്ത മലയാളചിത്രം ബിഗ് ബി ആണെന്നും, ഞാൻ സ്ക്രിപ്റ്റ് വായിച്ചുവെന്നും, ബിലാലിന് വേണ്ടി തനിക്ക് വരുന്ന 100 സ്ക്രിപ്റ്റുകൾ വരെ ഉപേക്ഷിക്കാൻ താൻ തയ്യാറാണെന്നും ബാല പറഞ്ഞു. ഈ പടത്തിന്റെ പ്രിവ്യൂ ഷോ പോലും താൻ കാണില്ലെന്നും, പക്കാ ലോക്കൽ തിയേറ്ററിൽ പോയി ആരാധകരുടെയൊപ്പം തന്നെ ഫസ്റ്റ്ഷോ കാണുമെന്നും, അന്നറിയാൻ പറ്റും റിയൽ മമ്മൂക്കഫാൻ ആരാണെന്ന് എന്നും താരം പറഞ്ഞു.
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബിഗ് ബീ-2. ചിത്രത്തിലെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ആ വാർത്ത സോഷ്യൽ മീഡിയെ ഇളക്കിമറിച്ചിരുന്ന്. സിനിമാതാരങ്ങളടക്കം ഫസ്റ്റ് ഷോ കാണുമെന്ന് പറഞ്ഞാണ് ബിഗ് ബി യുടെ രണ്ടാം ഭാഗത്തിന്റെ പോസ്റ്റർ ഷെയർ ചെയ്തത്.
2007 ഏപ്രിൽ 14നായിരുന്നു ബിഗ് ബി റിലീസ് ചെയ്തത്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബിലാൽ ജോൺ കുരിശിങ്കൽ എന്ന കഥാപാത്രത്തെയായിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. ബോളിവുഡ് നടിയായ നഫീസ അലിയും ആ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. നഫീസയുടെ കഥാപാത്രമായ മേരി ജോൺ കുരിശിങ്കലിന്റെ കൊലപാതകം അന്വേഷിക്കാൻ ടീച്ചറിന്റെ ദത്തു പുത്രന്മാരായ നാലുപേർ ഒരുമിച്ചു കൂടുന്നതും ഒക്കെയായിരുന്നു ആദ്യ ഭാഗത്തിന് ഇതിവൃത്തം. മലയാളത്തിലെ എണ്ണം പറഞ്ഞ ഗാങ്സ്റ്റർ ചിത്രങ്ങളിലൊന്നായിട്ടാണ് ബിഗ്ബിയെ കാണുന്നത്.എന്തായാലും മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു വിപ്ലവം സൃഷ്ടിക്കാൻ കെൽപ്പുള്ള ചിത്രമായാണ് ബിഗ് ബി രണ്ടാം ഭാഗത്തെ ആളുകൾ കാണുന്നത്.