തെന്നിന്ത്യയിലെ പ്രശസ്ത നടന് ബാലയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്നിരുന്നു. എന്നാല്‍ അതിനു ശേഷം വന്ന വാര്‍ത്ത ശെരിക്കും ഞെട്ടിക്കുന്നതാണ്. താരത്തിന് അപകടം പറ്റിയെന്നതാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത. ബാല ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ബാലയ്ക്ക് പരിക്ക് പറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനീകാന്താണ് അണ്ണാത്തെയിലെ നായകന്. ഉത്തര്‍ പ്രദേശിലെ ലഖ്നൗവില്‍ ആണ് അണ്ണാത്തെയുടെ ചിത്രീകരണം നടക്കുന്നത്.
ചിത്രത്തിലെ ഒരു പ്രധാനപ്പെട്ട സംഘട്ടന രംഗം ചിതീകരിക്കുന്നതിനിടെയാണ് താരത്തിന്റെ കണ്ണിന് പരിക്ക് ഉണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ചിതീകരണം നടന്നത്. സംഘട്ടനത്തിനിടെ സഹതാരത്തിന്റെ അടിയേറ്റ് ബാലയുടെ വലത് കണ്ണിനാണ് പരിക്കേറ്റത്. സാരമായ പരിക്കുകള്‍ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്. പരിക്കിനെ തുടര്‍ന്ന് താരം കൊച്ചിയിലെ വീട്ടിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്.
മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരനാണ് ബാല. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം 2019ല്‍ വേര്‍പെടുത്തിയിരുന്നു. ഇപ്പോള്‍ ബാല വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബര്‍ അഞ്ചിന് ആയിരിക്കും ബാലയുടെ വിവാഹം. വധുവിന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ താരം വെളിപ്പെടുത്തിയിട്ടില്ല. വാര്‍ത്ത ശരിയാണെന്നും സന്തോഷം ഉണ്ടെന്നും താന്‍ ഷൂട്ടിംഗിന്റെ തിരക്കില്‍ ആണെന്നും കൂടുതല്‍ വിവരങ്ങള്‍ വൈകാതെ തന്നെ എല്ലാവരേയും അറിയിക്കുമെന്നും ബാല ഒരു മാധ്യത്തിന് നല്കിയ പ്രതികരണത്തില്‍ പറഞ്ഞു.
ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ട ബാലയും അമൃത സുരേഷും പ്രണയത്തിലാവുകയും പിന്നീട് 2010ല്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ആയിരുന്നു താമസിച്ചിരുന്നത്. 2019ല്‍ ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവര്‍ക്കും അവന്തിക എന്ന മകളുണ്ട്.