നടന് ബാല വിവാഹിതനാകുന്നു എന്ന് കഴിഞ്ഞ കുറച്ചു നാളുകളായി വാര്‍ത്തയുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട് പല ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്. സെപ്റ്റംബര്‍ അഞ്ചിന് ബാല വിവാഹിതനാകുമെന്നാണ് വാര്‍ത്തകള്‍. ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്.
ചാര്‍ട്ട് പേപ്പറില്‍ Bala V Ellu… എന്ന് എഴുതുന്നുണ്ട്. ഒപ്പം യഥാര്‍ഥ സ്നേഹം ഇവിടെ ആരംഭിക്കുന്നുവെന്നും സെപ്റ്റംബര്‍ അഞ്ചാണ് ആ സുദിനം എന്നുമാണ് എഴുതിയിരിക്കുന്നത്. വിഡിയോയില്‍ ഒരു യുവതിക്കൊപ്പം ബാഡ്മിന്റന്‍ കളിക്കുന്ന ബാലയുമാണുള്ളത്. ഇതില്‍ ബാലയ്ക്കൊപ്പമുള്ളത് പ്രതിശ്രുത വധുവാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ലകനൗവില്‍ രജനികാന്ത് ചിത്രം അണ്ണാത്തെയുടെ ഷൂട്ടിങ് സെറ്റിലാണ് താരം. ഷൂട്ട് കഴിഞ്ഞാല്‍ സന്തോഷ വാര്‍ത്ത നിങ്ങളെ തേടിയെത്തുമെന്നും ബാല പറഞ്ഞിരുന്നു. അച്ഛന്റെ ആഗ്രഹപ്രകാരമാണ് നടന് വിവാഹത്തിന് ഒരുങ്ങുന്നത് എന്നാണ് വിവരം. എട്ട് വര്‍ഷത്തോളമായി ബാച്ചിലര്‍ ലൈഫ് ആയിരുന്നു ബാല. രജനികാന്ത് ചിത്രം അണ്ണാത്തെയിലാണ് ബാല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരനാണ് ബാല. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം 2019ല്‍ വേര്‍പെടുത്തിയിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയില്‍ വെച്ച് പരിചയപ്പെട്ട ബാലയും അമൃത സുരേഷും പ്രണയത്തിലാവുകയും പിന്നീട് 2010ല്‍ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. എന്നാല്‍ 2016 മുതല്‍ ബാലയും അമൃതയും വേര്‍പിരിഞ്ഞ് ആയിരുന്നു താമസിച്ചിരുന്നത്. 2019ല്‍ ഔദ്യോഗികമായി വിവാഹ ബന്ധം വേര്‍പെടുത്തിയ ഇരുവര്‍ക്കും അവന്തിക എന്ന മകളുണ്ട്.