നടന് ബാലയുടെയും ഡോക്ടറായ എലിസബത്തിന്റെയും വിവാഹ വാര്‍ത്ത സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറലാണ്. ബാല തന്റെ പ്രിയതമയ്ക്ക് നല്കിയ സമ്മാനവും ഏറെ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ, തന്റെ പ്രിയതമയുടെ പിറന്നാള്‍ ദിനത്തിലെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ബാല. ബാലയുടെ അമ്മ എലിസബത്തിന് നല്കിയ സര്‍പ്രൈസ് പിറന്നാള്‍ സമ്മാനം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു. വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് ബാല തന്നെയാണ്.
സ്വര്‍ണമാലയും കമ്മലുമാണ് മരുമകള്‍ക്ക് അമ്മായിയമ്മയുടെ സമ്മാനം. ഇതെല്ലാം ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങളാണന്നും എലിസബത്തിനു വേണ്ടി ഏവരും പ്രാര്‍ഥിക്കണമെന്നും ബാല പറഞ്ഞു. ചെന്നൈയിലെ ബാലയുടെ വസതിയിലാണ് ഇപ്പോള്‍ ഇരുവരും ഉള്ളത്.