ലോകം മുഴുവൻ വ്യാപിച്ചിരിക്കുന്ന കോവിഡിന് ഒരിക്കലും വാക്സിൻ കണ്ടുപിടിക്കുവാൻ പോകുന്നില്ലെന്ന് വെളിപ്പെടുത്തി നടൻ ബാലയ്യ. ഒരു പൊതു പരിപാടിയിലാണ് കോവിഡ് പ്രതിരോധ വാക്സിന് കണ്ടുപിടിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണ അഭിപ്രായപ്പെട്ടിരിക്കുന്നത്.
കൊറോണ വൈറസ് ഒരിക്കലും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകില്ല, കോവിഡിനൊപ്പം ജീവിക്കാന്‍ പഠിക്കണം. വൈറസിനെ പ്രതിരോധിക്കാന്‍ ഇതുവരെ മരുന്ന് കണ്ടെത്തിയിട്ടില്ല, ഇനി കണ്ടുപിടിക്കാനും പോകുന്നില്ല. കോവിഡ് കാലത്ത് തണുത്ത വെള്ളത്തില്‍ കുളിക്കണമെന്ന് പറയുന്നത് തെറ്റായ ഉപദേശമാണ്. രണ്ടു നേരവും ചൂടുവെള്ളത്തില്‍ തന്നെ കുളിക്കണം. ദിവസവും രണ്ടു നേരം ചൂടുവെള്ളം ഉപയോഗിച്ച് ഗാര്‍ഗിള്‍ ചെയ്യുകയും വേണം, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, രോഗത്തെ ചെറുക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നിവയാണ് ചെയ്യേണ്ടത്. ഞാനൊരു ദൈവവിശ്വാസിയാണ്, എപ്പോഴും വേദമന്ത്രങ്ങള്‍ ഉരുവിടാറുണ്ട്. മന്ത്രങ്ങള്‍ ഉരുവിടുമ്പോള്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ഈശ്വരന് എന്തിനെയും നേരിടാനുള്ള കരുത്ത് എനിക്ക് നല്കുന്നു.