ദുൽഖർ സൽമാൻ നായകനായി എത്തുന്ന ‘സിതാരാമം’ എന്ന തെലുങ്ക് ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഗൾഫ് രാജ്യങ്ങൾ. ബന്ധപ്പെട്ടവരുടെ കൃത്യമായ ഇടപെടലുകളെ തുടർന്നാണ് ചിത്രത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയത്. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ദുൽഖർ ചിത്രത്തിന് വമ്പൻ വരവേൽപ്പ് ആണ് ലഭിച്ചിരിക്കുന്നത്. ലോകവ്യാപകമായി ഇന്ന് റിലീസ് ചെയ്യപ്പെട്ട ദുൽഖർ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ദുൽഖർ സൽമാന്റെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് സിതാരാമം. തെലുങ്കിനൊപ്പം തമിഴ്, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ചാണ് ദുൽഖർ ചിത്രത്തിന് ബഹ്‌റൈൻ, കുവെറ്റ്, ഒമാൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. ചിത്രം റിലീസിന് ഒരുങ്ങിയ സമയത്ത് വിലക്ക് വന്നത് അണിയറപ്രവർത്തകരെ ആശങ്കയിലാക്കിയിരുന്നു. ഏതായാലും ദുൽഖറിന് വലിയ ആരാധകരുള്ള ഗൾഫ് രാജ്യങ്ങളിൽ വിലക്ക് നീങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് അണിയറപ്രവർത്തകരും ആരാധകരും.
ഹനു രാഘവപുടി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകളിൽ തന്നെ വളരെ മികച്ച പ്രതികരണമാണ് നേടിയത്. ആദ്യപകുതി നല്ലതും രണ്ടാം പകുതി അതിനേക്കാൾ വളരെ മികച്ചതാണെന്നുമാണ് ആദ്യ റിപ്പോർട്ടുകൾ. മികച്ച തിരക്കഥ ഗംഭീരമായ രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഹനു രാഘവപുടി. ദുൽഖറും മൃണാളും ഒപ്പം രശ്മിക മന്ദാനയും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. റിലീസിന് മുമ്പേ തന്നെ 20 കോടിയോളം സ്വന്തമാക്കിയ ചിത്രം തെലുങ്ക് കൂടാതെ തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. വളരെ മനോഹരമായ പാട്ടുകളും ദൃശ്യങ്ങളും തിയറ്ററുകളിൽ പ്രേക്ഷകർക്ക് കാഴ്ചയുടെ വിരുന്നാണ് സമ്മാനിക്കുന്നത്.
അഭിനേതാക്കളുടെ പ്രകടനം, കഥ പറയുന്ന രീതി, ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാം മേഖലകളിലും പ്രശംസനീയമായ പ്രകടനം നടത്തിയിരിക്കുന്ന സിതാരാമം തിയറ്ററുകളിൽ പോയി തന്നെ കാണേണ്ട പടമാണെന്നാണ് കണ്ടിറങ്ങിയവർ അഭിപ്രായപ്പെടുന്നത്. മനോഹരമായ ഒരു പ്രണയകാവ്യമാണ് സംവിധായകൻ ഹനു തിരശ്ശീലയിൽ രചിച്ചു വെച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഫ്രീൻ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന ചിത്രത്തിൽ എത്തുന്നത്. മൃണാൾ താക്കൂർ ആണ് സിത എന്ന കഥാപാത്രമായി എത്തുന്നത്. ദുൽഖർ സൽമാൻ ആണ് റാം എന്ന കഥാപാത്രമായി എത്തുന്നത്. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതം ഇതിനകം തന്നെ വലിയ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. സുമന്ത്, ഭൂമിക ചൗള, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ജിഷു സെൻഗുപ്ത, സച്ചിൻ ഖേദേക്കർ, ശത്രു, മുരളി ശർമ്മ, വെണ്ണല കിഷോർ എന്നിവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിൽ എത്തുന്നത്. സ്വപ്‌ന സിനിമയും വൈജയന്തി മൂവീസും ചേർന്ന് നിർമ്മിച്ച സീതാ രാമം ഹനു രാഘവപുടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…