കഴിഞ്ഞ വര്‍ഷം ‘ഷിബു’ എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ പുതുമുഖമാണ് കാര്‍ത്തിക് രാമകൃഷ്ണന്. സമ്മിശ്ര പ്രതികരണം നേടിയ ആദ്യ ചിത്രത്തില്‍ കാര്‍ത്തിക്കിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാര്‍ത്തിക്കിന്റെ പുതിയ ചിത്രം ബനേര്‍ഘട്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.
അര്ജുന്- ഗോകുല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘ഷിബു’ എന്ന സിനിമയില്‍ സിനിമാപ്രേമിയായ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു കാര്‍ത്തിക് നായകനായി അരങ്ങേറിയത്.
ജൂനിയര്‍ ആര്ട്ടിസ്റ്റായായി സിനിമയില്‍ വന്നയാളാണ് കാര്‍ത്തിക്. മമ്മൂട്ടിയോടൊപ്പം ‘ബെസ്റ്റ് ആക്ടര്‍’ എന്ന ചിത്രത്തിലാണ് ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ ഷിബു അഭിനയിച്ചത്.