മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ബറോസ്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിൽ മോഹൻലാൽ തന്നെയാണ് നായകവേഷത്തിൽ എത്തുന്നത്. ബറോസ് ചിത്രീകരണത്തിന്റെ ലൊക്കേഷൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാൽ തിരക്കിട്ട് ഓടി നടക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. കൂളിംഗ് ഗ്ലാസും തൊപ്പിയും വെച്ച് കൈയിൽ മൈക്കുമായി സംവിധായൻ മോഹൻലാൽ തിരക്കിലാണ്.
ബറോസ് ചിത്രത്തിൽ നായകവേഷത്തിലും മോഹൻലാൽ തന്നെയാണ് എത്തുന്നത്. ബിഗ് ബജറ്റ് ത്രീഡി ഫാന്റസി ചിത്രമായാണ് ബറോസ് ഒരുങ്ങുന്നത്. കൊച്ചിയിൽ ആണ് ബറോസിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്നത്. കുട്ടികൾക്കായുള്ള ചിത്രമായാണ് ബറോസ് എത്തുന്നത്. നടനെന്ന നിലയിൽ നിരവധി വേഷങ്ങൾ അഭിനയിച്ച് പ്രേക്ഷകരെ രസിപ്പിച്ചതിന് ശേഷമാണ് മോഹൻലാൽ സംവിധായകന്റെ കുപ്പായം അണിയുന്നത്.
ചിത്രത്തിൽ വാസ്കോ ഡ ഗാമയുടെ നിധി കാക്കുന്ന ഭൂതത്താനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ജിജോ നവോദയ ആണ്. മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമ ഒരുക്കിയ വ്യക്തിയാണ് ജിജോ നവോദയ. സന്തോഷ് ശിവൻ ആണ് ക്യാമറ. പ്രൊഡക്ഷന്‍ ഡിസൈൻ – സന്തോഷ് രാമന്. ചിത്രത്തിൽ സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന് റാഫേല്‍ അമര്‍ഗോ എന്നിവരും മായാ എന്ന പെൺകുട്ടിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മിന്നൽ മുരളിയിലെ സൂപ്പർ വില്ലനായ ഗുരു സോമസുന്ദരവും ചിത്രത്തിന്റെ ഭാഗമാണ്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് ലിഡിയൻ നാദസ്വരവും എഡിറ്റ് ചെയ്യുന്നത് ശ്രീകർ പ്രസാദുമാണ്. ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന് ഗോവയാണ്.