Categories: MalayalamNews

“ഞാൻ എൻറെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടുകൂടി വീണ്ടും വിവാഹം കഴിച്ചു” മനസ്സ് തുറന്ന് ബിഗ് ബോസ് മത്സരാർത്ഥി ആയിരുന്ന ബഷീർ

ബിഗ് ബോസ് അതിന്റെ അന്ത്യത്തോട് അടുക്കുകയാണ്. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും അരങ്ങേറിയ ബിഗ് ബോസ്സിന്റെ മത്സരത്തിൽ നിന്നും പുറത്തായ ബഷീർ മനസ്സ് തുറക്കുന്നു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബഷീർ ഈ കാര്യങ്ങൾ പങ്ക് വെച്ചത്.

“ഇത്രയും ദിവസം ഷോയിൽ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇപ്പൊ പുറത്താകുന്നതിൽ വിഷമമൊന്നുമില്ല. ഇത്രയൊക്കെയേ ആഗ്രഹിച്ചിട്ടുള്ളൂ. എൻറെ ഉപ്പയും ഉമ്മയും മരിച്ചു. എൻറെ ജീവിതം എന്നാൽ ഇവരും എന്റെ ബിസിനസുമാണ്. രണ്ട് സ്ത്രീകളെ ഹലാലായ രീതിയിൽ വിവാഹം കഴിക്കുകയാണ് ചെയ്തത്. ആദ്യ ഭാര്യയേയും ഞാൻ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. രണ്ടാമത്തെ ഭാര്യയെ എങ്ങനെയോ പ്രണയിച്ചുപോയി. ഞങ്ങൾ പരസ്പരം വല്ലാതെ ഇഷ്ടപ്പെട്ടു പോയി. എനിക്കവളെ ഉപേക്ഷിക്കാൻ മനസുവന്നില്ല. എനിക്ക് വേണമെങ്കിൽ അവളെ മറ്റാരുമറിയാതെ പ്രണയിക്കാമായിരുന്നു. പലരും ചെയ്യുന്ന പോലെ ബന്ധം രഹസ്യമായി വെക്കാമായിരുന്നു, ഉപേക്ഷിക്കാമായിരുന്നു. എനിക്ക് അതിനൊന്നും മനസ്സുവന്നില്ല. എനിക്ക് അവളെ വഞ്ചിക്കേണ്ടായിരുന്നു. വേദനിപ്പിക്കേണ്ടായിരുന്നു.”

Basheer Bashi Family

“ഞാൻ എൻറെ ആദ്യ ഭാര്യയുമായി സംസാരിച്ചു. അവളുടെ സമ്മതത്തോടുകൂടി വീണ്ടും വിവാഹം കഴിച്ചു. എന്നുവെച്ച് ഞാനൊരു അരാജകവാദി അല്ല. പ്രണയമൊക്കെ എല്ലാവർക്കും ആകാം. എന്നാൽ സെക്സ് പവിത്രമെന്ന് കരുതുന്ന ആളാണ് ഞാൻ. വിവാഹം കഴിച്ചതിനു ശേഷം മാത്രമേ പാടുള്ളൂ എന്നാണ് എൻറെ അഭിപ്രായം. ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്നുണ്ട്. ജീവിതത്തിന് മൂല്യവും. എനിക്ക് വേണമെങ്കിൽ ആദ്യ ഭാര്യയോട് പറയാതെ ഈ ബന്ധം തുടരാമായിരുന്നു. നാട്ടുകാരെ അറിയിക്കാതിരിക്കാമായിരുന്നു. എന്നാൽ എനിക്ക് അത് തോന്നിയില്ല. എന്നെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കലാണ് പ്രണയം. എന്റെ ഭാര്യമാർ തമ്മിൽ നല്ല ഒരു അണ്ടർസ്റ്റാൻഡിങ് ഉണ്ട്. അതിനാലാണ് എനിക്ക് ഒരു പ്രയാസവും അനുഭവിക്കേണ്ടി വരാത്തത്. അവർ രണ്ടുപേരും പരസ്പരം നല്ല കമ്മ്യൂണിക്കേഷൻ ഉള്ളതുകൊണ്ട് പ്രശ്നങ്ങളൊന്നുമില്ല. ഞാൻ രണ്ടു വിവാഹം സാഹചര്യം കൊണ്ട് കഴിച്ചു എന്നത് ശരിയാണെങ്കിലും ഞാനൊരു വിവാഹവീരനല്ല പ്രണയ രോഗിയുമല്ല. ഇനിയെന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാവില്ല. പ്രണയവും.”

Basheer Bashi Family

“ബിഗ് ബോസ് വീട്ടിലെ മത്സരാർത്ഥികളെ കുറിച്ച് പറഞ്ഞാൽ എന്റെ ഹൃദയത്തിൽ സ്ഥാനം പിടിച്ച രണ്ടുപേരിൽ ഒരാൾ രഞ്ജിനി ഹരിദാസാണ്. നമ്മൾ പുറത്തുനിന്ന് കാണുന്നതൊന്നുമല്ല. നല്ലൊരു വ്യക്തിത്വത്തിനുടമയാണ് അവർ. രണ്ടാമത്തെ ആൾ അനൂപേട്ടനാണ്. അനൂപേട്ടൻ ആയിരുന്നു അവിടെ എൻറെ കംഫർട്ട് സോൺ. എന്നെ ഞാൻ വിലയിരുത്തുന്നത് സാധാരണക്കാരിൽ സാധാരണക്കാരനായ മനുഷ്യൻ എന്നാണ്. എനിക്ക് പത്താംക്ലാസ് വിദ്യാഭ്യാസമേ ഉള്ളൂ. വളരെ ചെറുപ്പത്തിലെ സ്വന്തമായി അദ്ധ്വാനിച്ച് ജീവിക്കേണ്ടി വന്ന ആളാണ്. ഞാനൊരു സാധാരണക്കാരനാണ്. അതിനാൽ തന്നെ എൻറെ ഭാഷയിൽ ഒക്കെ ചിലപ്പോൾ പിഴവ് വരാം. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒക്കെ ചിലപ്പോൾ വരില്ലായിരിക്കും. അറിഞ്ഞുകൊണ്ടല്ല അങ്ങനെ വലിയ സംഭവമൊന്നുമല്ല സാധാരണക്കാരനാണ്. പേളിയുമായി ഉണ്ടായ ഞാൻ അങ്ങനെയൊന്നും പ്രതികരിക്കാൻ പാടില്ലായിരുന്നു. എന്നാൽ പേളി എന്നോട് നിന്റെ വീട്ടിൽ എത്ര തുമ്പികളുണ്ട് എന്ന് ചോദിച്ചപ്പോൾ എനിക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. റാൻഡ് വിവാഹം കഴിച്ച വ്യക്തി എന്ന നിലയിൽ ആളുകളുടെ ഇത്തരം കുത്ത് വാക്കുകൾ നിരന്തരം ഏറ്റു വാങ്ങുന്ന ആളാണ് ഞാൻ. അതിനാലാവും പേളിയുടെ അത്തരം പരാമർശങ്ങൾ എനിക്ക് പ്രകോപനമുണ്ടാക്കി. അപ്പോൾ വന്ന ദേഷ്യത്തിൽ നിയന്ത്രണമില്ലാതെ എന്തൊക്കെയോ പറഞ്ഞു.”

Basheer Bashi Family

“സാബു ചേട്ടനാണ് ബിഗ് ബോസിലെ ഗൂഗിൾ. അത്ര എല്ലാ വിഷയത്തിലും. ഞങ്ങളൊക്കെ എല്ലാം ചോദിക്കുന്നത് സാബുക്കയോടാണ്. നല്ല മത്സരാർത്ഥിയുമാണ്. പേളിയും ശ്രീനിഷും യഥാർത്ഥത്തിൽ പ്രണയമാണോ അല്ലയോ എന്നൊന്നും ഞങ്ങൾക്കുമറിയില്ല. ശ്രീനിഷുമായി എനിക്ക് ആദ്യമുണ്ടായിരുന്ന സംസാരം പിന്നീട് ഇവർ തമ്മിൽ ഒരു ബന്ധം ഉണ്ടായതോടെ കുറഞ്ഞു. എങ്കിലും പഴയ സ്നേഹമുണ്ട്. അർച്ചന വളരെ നല്ലൊരു പ്ലെയറാണ്. ജയിക്കാൻ അർഹതയുള്ള ആളാണ്. അങ്ങനെ നോക്കുമ്പോൾ സാബു, ഷിയാസ്, അർച്ചന ഇവരിൽ ഒരാളായിരിക്കും വിജയി. ഷിയാസിന്റെ തമാശകളും മണ്ടത്തരങ്ങളും ഒക്കെ ആളുകൾക്ക് ഇഷ്ടമായിരിക്കും. നല്ല എന്റർടൈനറാണ് ഷിയാസ്. കൂടാതെ പുള്ളി അത്യാവശ്യം നന്നായി പ്ലാൻ ചെയ്തതൊക്കെ കളിക്കുന്നുമുണ്ട്. ഇതൊരു ഗെയിം ആണല്ലോ. നന്നായി കളിക്കുന്ന വ്യക്തി വിജയിക്കും.”

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago