ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ജയ ജയ ജയ ജയ ഹേ തിയറ്ററുകളിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിവിധ മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് ദർശനയും ബേസിലും. മൈൽ സ്റ്റോൺ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ബേസിലും ദർശനയും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.
ധ്യാൻ ശ്രീനിവാസനെപ്പറ്റി അവതാരക ചോദിച്ചപ്പോൾ അടുത്ത ടൊവിനോയെന്നാണ് ദർശന മറുപടി പറഞ്ഞത്. എന്നാൽ, ടൊവിനോയെന്ന് പറഞ്ഞിങ്ങ് വരട്ടെയെന്നാണ് ബേസിൽ ഇതിന് മറുപടിയായി പറഞ്ഞത്. ധ്യാനിനെ ഒന്ന് ഫോൺ വിളിക്കാമോയെന്ന് ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ബേസിലിന്റെ മറുപടി.
ധ്യാനിനെ ഫോൺ വിളിച്ചാൽ ധ്യാൻ എന്താണ് പറയാൻ പോകുന്നതെന്റെ പൊന്നോ എന്നാണ് ധ്യാനിനെ ഫോൺ വിളിക്കാമോ എന്ന ചോദ്യത്തിന് ബേസിൽ മറുപടിയായി പറഞ്ഞത്. അഭിമുഖത്തിൽ ഒക്കെ കാണുന്ന ധ്യാൻ ആണ് ശരിക്കുള്ള ധ്യാനെന്നും തിരയിൽ വർക്ക് ചെയ്യുന്ന സമയം മുതലേ അങ്ങനെയാണെന്നും ബേസിൽ പറഞ്ഞു. ധ്യാനിനെ കഴിഞ്ഞയാഴ്ച വിളിച്ചിരുന്നെന്നും എന്നാൽ എന്താണ് പറഞ്ഞതെന്ന് പുറത്ത് പറയാൻ പറ്റില്ലെന്നും ധ്യാനുമായുള്ള സംഭാഷണങ്ങൾ അങ്ങനെയാണെന്നും ബേസിൽ പറഞ്ഞു. ധ്യാൻ അടിപൊളിയാണെന്നും ഭയങ്കര രസമാണെന്നും ബേസിൽ പറഞ്ഞു.