ബോസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജയ ജയ ജയ ജയ ഹേ ഏറ്റെടുത്ത് പ്രേക്ഷകര്‍. ഒക്ടോബര്‍ 28ന് റിലീസ് ചെയ്ത ചിത്രം മറ്റ് റിലീസുകള്‍ക്കിടയിലും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ തീയറ്ററുകളിലേക്ക് എത്തുകയാണ്. നൂറ്റിഅന്‍പത് തീയറ്ററുകളില്‍ കളിച്ചിരുന്ന ചിത്രം രണ്ടാംവാരത്തിലേക്ക് കടക്കുമ്പോള്‍ 180 തീയറ്ററുകളിലായിരിക്കും പ്രദര്‍ശിപ്പിക്കുക. സിനിമ മുന്നോട്ടുവച്ച പ്രമേയവും ബേസിലും ദര്‍ശനയും അടക്കമുള്ള കഥാപാത്രങ്ങളുടെ പ്രകടനവുമാണ് ചിത്രം ഏറ്റെടുക്കാന്‍ കാരണം. ജയ ജയ ജയ ജയ ഹേയിലൂടെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ചിത്രം കൂടി പിറന്നിരിക്കുകയാണ്.
മുത്തുഗൗ, അന്താക്ഷരി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധ നേടിയ വിപിന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിയേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന് എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഐക്കണ്‍ സിനിമാസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. വിപിന്‍ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ബബ്ലു അജുവാണ് ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി. ജോണ്‍ കുട്ടിയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. വിനായക് ശശികുമാര്‍, ശബരീഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത് അങ്കിത് മേനോനാണ്. ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്. കല- ബാബു പിള്ള, ചമയം- സുധി സുരേന്ദ്രന്, വസ്ത്രലങ്കാരം- അശ്വതി ജയകുമാര്‍, നിര്‍മാണ നിര്‍വഹണം- പ്രശാന്ത് നാരായണന്, മുഖ്യ സഹസംവിധാനം- അനീവ് സുരേന്ദ്രന്, ധനകാര്യം- അഗ്നിവേഷ്, പ്രൊഡക്ഷന്‍ കോര്‍ഡിനേറ്റര്‍- ഐബിന്‍ തോമസ്, നിശ്ചല ചായാഗ്രഹണം- ശ്രീക്കുട്ടന്, വാര്‍ത്താപ്രചരണം വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോ ടൂത്ത് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.