വിജയ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ബീസ്റ്റ്. ചിത്രം ഇന്നലെ റിലീസ് ചെയ്തതിന് പിന്നാലെ വ്യാജനം ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം തമിഴ് റോക്കേഴ്സ്, മൂവിറൂള്‍സ് തുടങ്ങിയ ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ പ്രത്യക്ഷപ്പെട്ടത്. മുമ്പും പ്രധാന താരങ്ങളുടെ ചിത്രം ഇത്തരത്തില്‍ ചോര്‍ത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ 800 തിയേറ്ററുകളിലും ആഗോളതലത്തില്‍ ആറായിരത്തോളം സ്ക്രീനുകളിലുമായിരുന്നു ബീസ്റ്റ് റിലീസ് ചെയ്തത്. വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണരുതെന്ന അഭ്യര്‍ഥനയുമായി വിജയ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
നെല്‍സണ്‍ ദിലീപ് കുമാറാണ് ബീസ്റ്റ് സംവിധാനം ചെയ്തത്. സണ്‍ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. വീരരാഘവന് എന്ന സ്പൈ ഏജന്റായാണ് വിജയ് ചിത്രത്തിലെത്തിയത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയിപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോയും അപര്‍ണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകന് ശെല്‍വരാഘവനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.