അമൽ നീരദ് ചിത്രം ‘ബിഗ്ബി’യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന പ്രഖ്യാപനം വന്നത് മുതൽ ‘ബിലാലി’ന് വേണ്ടിയുളള കാത്തിരിപ്പിലാണ് മലയാളികൾ. 2007ലായിരുന്നു ‘ബിഗ്ബി’ റിലീസ് ചെയ്തത്. രണ്ട് വർഷം മുമ്പാണ് ഔദ്യോഗികമായി അണിയറപ്രവർത്തകർ ഈ പ്രഖ്യാപനം നൽകിയത്. എന്നാൽ ‘ബിലാലി’ന് മുന്‍പ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നുതായും വാർത്തകൾ വന്നിരുന്നു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന നടൻ സൗബിൻ ഷാഹിറിൻറെ ഒരു വിഡിയോയിലാണ് ഈ വാർത്ത ശരിവെക്കുന്നതാണ്. വിഡിയോയിൽ പറയുന്നത് മമ്മൂട്ടിയും അമൽ നീരദും മറ്റൊരു ചിത്രത്തിനായി ഒന്നിക്കുന്നതായും അതിൽ താൻ അഭിനയിക്കുന്നുണ്ടെന്നുമാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ തന്നെ ആരംഭിക്കുന്നതായാണ് സൂചന. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ‘മ്യാവൂ’എന്ന ചിത്രത്തിൻറെ സെറ്റിൽ വെച്ച് നൽകിയ ഒരു അഭിമുഖത്തിലാണ് സൗബിൻ ഇക്കാര്യം പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ദ പ്രീസ്റ്റ്’ ആണ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രം. കൂടാതെ മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന് ആയി മമ്മൂട്ടി എത്തുന്ന ‘വൺ’ ആണ് മറ്റൊരു ചിത്രം.