പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ജനഗണമന. ഡിജോ ജോസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ബിഹൈന്‍ഡ് സീനുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഗാനത്തിന്റെ രൂപത്തിലാണ് ബിഹൈന്‍ഡ് സീനുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ശങ്കര്‍ മഹാദേവന്, ശദാദ്രു കബീര്‍, ജെക്സ് ബിജോയ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമ്മൂടും പൃഥ്വിരാജും ഒരുമിച്ചെത്തുന്ന ചിത്രമാണ് ജനഗണമന. ചിത്രത്തിന്റെ ടീസറിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റേയും മാജിക് ഫ്രെയിംസിന്റേയും ബാനറില്‍ സുപ്രിയ, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഏലമണും എഡിറ്റിംഗ് ശ്രീജിത്ത് സാരംഗുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് ഓള്ഡ്മങ്ക്സ് ആണ്. രാജ കൃഷ്ണമൂര്‍ത്തി, പശുപതി, ശ്രീദിവ്യ, ശാരി, വിന്‍സി അലോഷ്യസ്, മിഥുന്, ഹരികൃഷ്ണന്, അനന്യ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍