വളരെ രസകരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനയെ കാണാൻ എത്തുന്ന നടി പേടിച്ച് പേടിച്ച് ആനക്കരികിലേക്ക് പോകുന്നതും പാപ്പാൻ ആനത്തോട്ടി കൊണ്ട് തോണ്ടുമ്പോൾ ഞെട്ടുന്നതുമാണ് വീഡിയോ. മറ്റാരുമല്ല, കളളനും ഭഗവതിയും എന്ന സിനിമയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ ബംഗാളി നടി മോക്ഷയാണ് വീഡിയോയിൽ.
ഭഗവതിക്ക് ആനയെ ഇത്ര പേടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത് ആയിരുന്നു മോക്ഷ. ദർശനം കഴിഞ്ഞ് മടങ്ങുന്ന സമയത്താണ് മോക്ഷ ആനയെ കണ്ടത്. അപ്പോൾ ആനയ്ക്ക് അടുത്തു നിന്ന് ഫോട്ടോ എടുക്കണമെന്നുള്ള ആഗ്രഹം മോക്ഷ വെളിപ്പെടുത്തുകയായിരുന്നു.
ആനയോടുള്ള പേടി കാരണം അൽപം മാറിനിന്ന് ആയിരുന്നു മോക്ഷ ഫോട്ടോ എടുക്കുന്നതിനായി പോസ് ചെയ്തത്. ഇതിനിടയിൽ തോട്ടി കൊണ്ട് ആന പാപ്പാൻ മോക്ഷയെ തോണ്ടി വിളിച്ചത് നടിയിൽ ഞെട്ടലും കണ്ടു നിന്നവരിൽ ചിരിയും പടർത്തി. ആനയുടെ അടുത്തു വന്നുനിന്ന് ഫോട്ടോ എടുത്തുകൊള്ളൂ എന്ന് പറയാനാണ് പാപ്പാൻ തട്ടി വിളിച്ചത്. ഏതായാലും പാപ്പാൻ നൽകിയ ധൈര്യത്തിൽ ആനയ്ക്ക് അരികിൽ എത്തിയ മോക്ഷ ആനയ്ക്കൊപ്പം നിന്ന് നിരവധി ചിത്രങ്ങൾ എടുത്തു. ബംഗാളി നടിയായ മോക്ഷയുടെ ആദ്യ മലയാളി ചിത്രമാണ് കള്ളനും ഭഗവതിയും. പ്രീത സെൻ ഗുപ്ത എന്നാണ് യഥാർത്ഥ പേര്. തെന്നിന്ത്യൻ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയതോടെയാണ് മോക്ഷ എന്ന പേര് സ്വന്തമാക്കിയത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…