മമ്മൂട്ടി ജാഡ കാണിക്കുന്നു എന്നു പറയുന്നതിന്റെ കാരണം ഇതാണ്; ബെന്നി പി നായരമ്പലം

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബെന്നി പി നായരമ്പലം. മമ്മൂട്ടിയെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ വെളിപ്പെടുത്തിരിക്കുകയാണിപ്പോള്‍ അദ്ദേഹം. മമ്മൂട്ടിക്ക് പൊതുവേ ഇഷ്ടമില്ലാത്ത കാര്യങ്ങളെക്കുറിച്ചും എന്നാല്‍ സ്നേഹിച്ചാല്‍ അങ്ങേയറ്റം വാത്സല്യത്തോടെ പെരുമാറുന്ന മമ്മൂട്ടിയെക്കുറിച്ചുമാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിക്ക് ജാഡയാണെന്ന് പറയുന്നതിനു പിന്നില്‍ ചില കാരണങ്ങളുണ്ടെന്ന് ബെന്നി പറയുന്നു. അതെക്കുറിച്ച് മമ്മൂട്ടി പറയുന്നതിങ്ങനെ, ഒരാള്‍ അടുത്തേക്ക് വരുമ്പോള്‍ മര്യാദയുടെ പേരില്‍ ഇരിക്കാന്‍ പറയും. എന്നാല്‍ ഇരുന്ന് കഴിഞ്ഞാല്‍ പിന്നെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേ ഇരിക്കും. എത്ര രൂപ ശമ്പളം വാങ്ങുന്നുണ്ട് , തലയിലുള്ളത് വിഗ്ഗാണോ തുടങ്ങി ഇഷ്ടമില്ലാത്ത, ആവശ്യമില്ലാത്ത കുറച്ചു ചോദ്യങ്ങള്‍. അതുകൊണ്ടാണ് ചിലരോട് ഇരിക്കാന്‍ പറയാത്തതെന്ന് ബെന്നി പറയുന്നു. ആരോടൊക്കെ ഇരിക്കാന്‍ പറഞ്ഞാല്‍ തലവേദനയാകില്ല എന്ന് വ്യക്തമായി അറിയുന്ന ആളാണ് മമ്മൂട്ടി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ജാഡ കാണിക്കുന്നു എന്ന് ചിലര്‍ പറയുന്നതിന്റെ പ്രധാന കാരണം അതാണ്. ചിലരോട് ഇരിക്കാന്‍ പറഞ്ഞാല്‍ അത് കുരിശാകുമെന്ന് മമ്മൂട്ടിക്കു തന്നെ അറിയാമെന്നും ബെന്നി പറയുന്നു.

ഒരു ദിവസം മമ്മൂട്ടിയുടെ കാരവനില്‍ ഇരുന്നപ്പോഴുള്ള അനുഭവവും അദ്ദേഹം പങ്ക് വച്ചു. തനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചാല്‍ പത്തു മിനിറ്റ് ഉറങ്ങുന്ന പതിവുണ്ട്. ഇത് മമ്മൂട്ടിക്ക് അറിയാം. ‘ഓ സാറിന് ഉറങ്ങേണ്ടി വരുമല്ലോ’ എന്നു മമ്മൂട്ടി തന്നോട് ചോദിക്കുകയും ചെയ്തു. ഇവിടെ ചാരിയിരുന്നോളാം എന്ന് മറുപടി പറഞ്ഞു. എന്നാല്‍ തനിക്ക് ഉറങ്ങാനായി മമ്മൂട്ടീ സ്ഥലം ഒരുക്കി തണുന്നുവെന് അദ്ദേഹം പാറയുന്നു. അപ്പോള്‍ മമ്മൂട്ടി ലാപ്ടോപ്പില്‍ എന്തോ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. താന്‍ അവിടെ ഇരുന്ന് ഉറങ്ങാം എന്ന് പറഞ്ഞ തന്നെ ‘ഇവിടെ കിടക്കെടാ’ എന്ന് വഴക്കുപറഞ്ഞ് അവിടെ കിടത്തി. ഒരാള്‍ക്ക് കിടക്കാനുള്ള സ്ഥലം ഇല്ലായിരുന്നു. അപ്പോള്‍ മമ്മൂട്ടി ലാപ്ടോപ്പ് സൈഡിലേക്ക് മാറ്റിയിട്ട് അദ്ദേഹത്തിന്റെ മടിയില്‍ തലവെച്ചോ എന്ന് പറഞ്ഞു. താന്‍ നിരസിച്ചെങ്കിലും തന്നെ നിര്‍ബന്ധിച്ച് അവിടെ കിടത്തിച്ചതായി ബെന്നി പറയുന്നു. സ്നേഹിച്ചു കഴിഞ്ഞാല്‍ ചങ്കുപറിച്ചുതരുന്ന വ്യക്തിയാണ് മമ്മൂട്ടി. അതുപോലെ തന്നെ അദ്ദേഹം ചെറിയ കാര്യത്തിന് പിണങ്ങുകയും ചെയ്യുമെന്നും ബെന്നി പറയുന്നു.

Webdesk

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

4 days ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

3 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago