Categories: EventsGeneral

പുതിയ കാൽ വെപ്പിൽ കേരള ടൂറിസം:  മൊബൈൽ ആപ്പ് ഉദ്ഘാടനം ചെയ്ത് മോഹൻലാൽ

കേരള ടൂറിസത്തിൻറെ സുഗമമായ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന  മൊബൈൽ ആപ്പ് പുറത്തിറക്കി മലയാളത്തിലെ പ്രിയപ്പെട്ട നടൻ മോഹൻലാൽ. ടൂറിസം–പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് മോഹൻലാൽ ചടങ്ങ് നിർവഹിച്ചത്. ടൂറിസത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മൊബൈൽ ആപ്പ് കേരള ടൂറിസം രൂപം കൊടുത്തിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ കേരള ടൂറിസത്തിന്റെ മികവുകളും പുതിയ പുതിയ പ്രവർത്തനങ്ങളും ജനങ്ങളിലേക്ക് എളുപ്പം എത്താൻ സഹായകമാകും.

കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ഓരോ വ്യക്തിക്കും തങ്ങളുടെ നാട്ടിലുള്ള ടൂറിസം കേന്ദ്രങ്ങൾ   പരിചയപ്പെടുത്താനും ഈ  മൊബൈൽ ആപ്പി ലൂടെ സാധ്യമാകുന്നതാണ് .

ഓരോ ജില്ലകളിലെയും ഓരോ പഞ്ചായത്തുകളിലെ ടൂറിസം ശ്രദ്ധ കിട്ടേണ്ട കേന്ദ്രങ്ങളെ കുറിച്ചും അവിടുത്തെ സവിശേഷതകളെ കുറിച്ചും നാട്ടുകാർക്ക് തന്നെ മൊബൈൽ ആപ്പിലൂടെ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്താൻ സാധിക്കുന്നതാണ്.
സ്ഥിരം ടൂറിസം കേന്ദ്രങ്ങൾക്ക് അപ്പുറം സഞ്ചാരികളെ ആകർഷിക്കുന്ന അധികം ആരും അറിയപ്പെടാതെ കിടക്കുന്ന പല സ്ഥലങ്ങളും ഈ ആപ്പിലൂടെ ജനകീയമാകാൻ സാധിക്കുന്നതാണ്. ടൂറിസം വകുപ്പിൻറെ മികവുറ്റ ആശയത്തിന് എല്ലാ ആശംസകളും നടൻ മോഹൻലാൽ അറിയിക്കുകയും ചെയ്തു.

webadmin

Recent Posts

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

1 week ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

3 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

3 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

3 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

4 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

4 weeks ago