ദീപിക പദുക്കേണ്ടിന്റെ വസ്ത്രധാരണത്തിന്റെ പേരില്‍ വിവാദത്തില്‍പ്പെട്ട പത്താനിലെ ഗാനം യൂട്യൂബില്‍ വന്‍ ഹിറ്റ്. മൂന്ന് ദിവസം കൊണ്ട് ഗാനം കണ്ടത് അഞ്ചരക്കോടിയിലധികം പേരാണ്. ഗാനം യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഏഴാം സ്ഥാനത്താണ്.
പാട്ടില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം പ്രതിഷേധാര്‍ഹമാണെന്നും ബഹിഷ്ക്കരിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയുമടക്കം രംഗത്തെത്തിയിരുന്നു. ഗാനരംഗത്തില്‍ മാറ്റം വരുത്താതെ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കില്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞത്. വിവാദത്തിനിടെ ദീപികയെ പിന്തുണച്ച് നടന് പ്രകാശ് രാജ് രംഗത്തെത്തി. കാവിയിട്ടവര്‍ ബലാത്സംഗം ചെയ്യുന്നവരെ മാലയിട്ട് സ്വീകരിച്ചാലും പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിച്ചാലും കുഴപ്പമില്ലെന്നും എന്നാല്‍ സിനിമയില്‍ ഒരു വസ്ത്രമിടാന്‍ സാധിക്കില്ലേയെന്നും പ്രകാശ് രാജ് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
സിദ്ധാര്‍ത്ഥ് ആനന്ദാണ് പഠാന് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യഷ് രാജ് ഫിലിംസ് നിര്‍മിക്കുന്ന ചിത്രം ജനുവരി 25ന് തീയറ്ററുകളില്‍ എത്തും.