മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിൽ കൂടി മലയാളികൾക്ക് ലഭിച്ച ഒരു യുവനടൻ ആണ് ഭഗത് മാനുവൽ, നടനായും സഹനടനായും ഒക്കെ ഭഗത് സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. അടുത്തിടെ ഭഗത് രണ്ടാമതും വിവാഹം കഴിച്ചു, ഭാഗത്തിന്റെ വിവാഹമോചനവും രണ്ടാമത്തെ വിവാഹവും ഒക്കെ ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ കണ്ടത്.ഭഗതിന്റെ അഞ്ചു വർഷത്തെ ഏകാന്ത ജീവിതത്തിനൊടുവിൽ ആണ് കോഴിക്കോട്ട് കാരി ഷെലിൻ ഭാഗത്തിന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. തന്റെ ആദ്യ വിവാഹം ഒരു വര്ഷം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നും തന്റെ വിവാഹമോചനം താൻ പോലും അറിയാതെ ആറിന് സംഭവിച്ചത് എന്നും ഭഗത് ഇപ്പോൾ പറയുകയാണ്.
ഏറെ ബുദ്ധിമുട്ടുകൾ താൻ അനുഭവിച്ച ഒരു സമയം ആയിരുന്നു അത്, പ്രതിസന്ധികൾ കാരണം തന്റെ കുടുംബത്തിന് തന്റെ ഒപ്പം നില്ക്കാൻ പോലും സാധിച്ചില്ല എന്ന് ഭഗത് പറയുന്നു. പ്രണയവിവാഹം ആയിരുന്നു ഭാഗത്തിന്റേത്, എറണാകുളത്തെ മൂവാറ്റുപുഴക്ക് അടുത്തുള്ള വാഴക്കുളം ആയിരുന്നു ഭാഗത്തിന്റെ നാട്, ഭഗത്തിന്റെ ആദ്യ ഭാര്യ സിറ്റിയിൽ ജനിച്ചു വളർന്ന ഒരു കുട്ടി ആയിരുന്നു. അവരുടെ കുടുംബക്കാർ എല്ലാം തന്നെ ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ കുടുംബം, ഞങ്ങളുടേത് ഒരു ബിസിനസ്സ് കുടുംബം ആയിരുന്നു.
യു.കെ യിൽ എംബിഎ ചെയ്യാൻ പോകാൻ ഇരുന്ന സമയത്താണ് ഞങ്ങൾ പരിചയപ്പെടുന്നത്. എം.ബി.എ കഴിഞ്ഞ് ഞാൻ യു.കെ യിൽ സെറ്റിൽ ആകും എന്ന് അവർ വിചാരിച്ചിട്ടൂണ്ടാകും, എന്നാൽ സിനിമയിൽ അതിനുള്ള സമയം ഒന്നും കിട്ടില്ല. അങ്ങനെ സുരക്ഷിതത്വം ജോലി ഇതൊക്കെ അവരെ അലട്ടിക്കൊണ്ടിരുന്നു. ആ സമയത്ത് എന്റെ കുടുംബത്തിന് എന്റെ ഒപ്പം നിൽകാൻ സാധിച്ചില്ല, എന്റെ പപ്പയുടെ ബിസിനസ് പൊളിഞ്ഞ് അകെ പ്രതിസന്ധിയിൽ ആയ സമയം ആയിരുന്നു അത്.
ഞാൻ പോലും അറിയാതെ ആണ് വിവാഹമോചന കേസ് നടന്നത്, അഞ്ചു വര്ഷം കൊച്ചിയിലെ ഫ്ലാറ്റിൽ തനിച്ചായിരുന്നു ഞാൻ താമസിച്ചത്, ഞാൻ എന്തെങ്കിലും അതിക്രമം കാണിക്കുമോ എന്ന് ഭയന്ന് എന്റെ കൂട്ടുകാർ എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു. ഉയരെയുടെ സംവിധായകൻ മനു അശോകനും, സ്റ്റിൽ ഫോട്ടോഗ്രാഫർ ജിജോയും സംവിധായകൻ അജിത് ലോകേഷും നിവിനും അജുവും ഏലാം ഇടക്കിടക്ക് എന്റെ അടുത്ത് വന്നു പോകുമായിരുന്നു എന്ന് ഭഗത് പറയുന്നു.