തന്റെ ഗര്‍ഭകാല ഓര്‍മകള്‍ പങ്കുവെച്ച് നടി ഭാമ. കഴിഞ്ഞ വര്‍ഷം ഷൂട്ട് ചെയ്ത ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചത്. ആറുമാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ എടുത്ത ചിത്രങ്ങളായിരുന്നു ഇത്. ഭര്‍ത്താവ് അരുണും ചിത്രങ്ങളിലുണ്ട്.
‘കഴിഞ്ഞ വര്‍ഷം ഓണക്കാലത്തെടുത്ത ചിത്രങ്ങളാണ്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങള്‍. അന്ന് ആറ് മാസം ഗര്‍ഭിണിയായിരുന്നു.’-ഭാമ പറഞ്ഞു.
View this post on Instagram
ഭാമയുടെയും അരുണിന്റെയും വിവാഹം 2020 ജനുവരിയിലായിരുന്നു. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ആ വര്‍ഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു അത്. ദുബായില്‍ ബിസിനസുകാരനാണ് അരുണ്‍. വിവാഹത്തോടെ നാട്ടില്‍ സെറ്റില്‍ ചെയ്തു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹത്തിലേക്ക് എത്തിയത്.